Pages

Wednesday, October 17, 2012

ശീര്‍ഷകമില്ലാതെ...

രാവിന്‍റെ മുറിവുണങ്ങും മുമ്പെ ഞാന്‍ യാത്രയാവും .
ഇരുള്‍സര്‍പ്പങ്ങള്‍ ഇണചേരും രക്തനിലങ്ങളില്‍
ഓര്‍മ്മകള്‍ നിലാവായ് വഴി തെളിക്കും
കീറിയ മാറാപ്പിലിനിയൊന്നുമില്ല ,
നിന്‍റെ ചുംബനമേറ്റു പൊള്ളിയ  ഹൃദയം മാത്രം .

മൌനത്തിന്‍ തീമരചില്ലയില്‍ പൂത്ത വരികളില്‍
കുരുങ്ങിയ വാക്കുകള്‍ കനലായ് എരിയുമ്പോഴും  .
കരിഞ്ഞ വേരുകളില്‍ എന്നോ നീ പകര്‍ന്ന നനവ്‌ വറ്റാതെ
കിളിയൊഴിഞ്ഞ കൂടുമായ് പാതിവെന്ത പാഴ്മരം .

യാത്രാമൊഴി ചൊല്ലി പിരിയുവാനാവില്ല
 ആത്മാവില്‍ തീ പകര്‍ന്ന സഹ യാത്രികര്‍ക്ക് .
ചോര കിനിയും വരികളെ മായ്ക്കുവനാകില്ല
സ്മൃതികള്‍ മൃതിയുടെ തീരമണയും വരെ .


4 comments:

  1. Replies
    1. മുഹമ്മദ്‌ യൂസഫ്‌ , നന്ദി ഇനിയും കാണാം

      Delete
  2. അവസാന വരികള്‍ വളരെ ഇഷ്ടമായി.........സത്യമായതുകൊണ്ടാവണം.

    ReplyDelete