Pages

Friday, September 21, 2012

പിന്നെയും നീ

ഒരു  കുടക്കീഴിലാണ് നാം ,
നീ മഴ നനയാതെ
ഞാന്‍ വെയിലേല്‍ക്കാതെ .
....

അന്നാദ്യ സ്പര്‍ശത്തില്‍  പേടിച്ച് തണുത്ത നിന്‍റെയുടല്‍
തീയായ് പടര്‍ന്നെന്നിലെ കനലിനെയൂതിപ്പെരുക്കി .
എന്റെ പച്ചയില്‍ പൊതിയുമ്പോള്‍
എന്തേ നീയിത്ര ചുവന്നു പോവാന്‍ .

....

ആദ്യമായ് പ്രണയം പങ്കിട്ട നാള്‍
നീ സുഖമായുറങ്ങി ,
ഞാനന്നുറങ്ങിയില്ല .

....

തീപിടിച്ച കടലാണ് ഞാന്‍
നീയാ കടലിനെപ്പേറുന്ന ഭൂമിയും

....

കൊടുങ്കാറ്റില്‍ ഭ്രാന്തെടുത്തലറുന്ന എന്റെ പായകള്‍
കെട്ടിയിട്ടതെന്നും നീയാം പായ്മരത്തില്‍
പറന്നുപോകാതെ പാറി പ്പറക്കാന്‍ .

....

എന്‍റെ പ്രണയം ഒരു യുക്തിയും തേടാതെ
നിന്‍റെ  തിരസ്ക്കാരം എല്ലാ യുക്തിയോടുകൂടിയും
എല്ലാ അയുക്തിയും യുക്തിയാക്കുന്ന  ജീവിതം പകരം വാങ്ങി
അന്യോന്യം വിഴുങ്ങിയ യുക്തിഭംഗമാണ് നാം .

................





6 comments:

  1. ningalude varikal valare touching aanu..realistic..'ninte thiraskaaram ella yukthiyodukoodiyum...ella ayukthiyum yukthiyakkunna jeevitham..You said it..Cheers !

    ReplyDelete
  2. നന്നായിരിക്കുന്നു ആശംസകള്‍ http://punnyarasool.blogspot.com/2012/09/blog-post.html

    ReplyDelete
    Replies
    1. മന്‍സൂര്‍ ,അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

      Delete
  3. അന്യോന്യം വിഴുങ്ങിയ യുക്തിഭംഗങ്ങള്‍........ശരിയാണ്.

    വരികള്‍ നന്നായിട്ടുണ്ട്.

    ReplyDelete