Pages

Friday, June 17, 2016

ദളിതം

എന്നെ കെട്ടിപ്പിടിക്കുമ്പോഴും
നമുക്കിടയിലെഅകലമെനിക്കറിയാം
തോളിൽ കയ്യിട്ടു പോസ് ചെയ്യുമ്പോൾ
എന്നിൽ നുരയുന്ന പുച്ഛം ഞാൻ മാത്രമറിയും
(നിന്നിലും )

എന്റെ അവകാശങ്ങൾ ചോദിക്കുന്നത്
നീ നിന്റെ അവകാശമാക്കി
വൈകികിട്ടുന്ന നീതിയുടെ തുട്ടുകൾ
നിന്റെ ഔദാര്യം പോലെ വലിച്ചെറിയരുത്

എന്റെ അവസ്ഥ എന്നോളമറിയുന്നത്
ഞാൻ മാത്രമാകെ
നിന്റെ സിദ്ധാന്തങ്ങൾ അതിൽ കെട്ടിവെക്കരുത്

എത്ര ചായം തേച്ചാലും നമ്മുടെ നിറങ്ങളിൽ
ആഴ്ന്നു പോയൊരു ചരിത്രമുണ്ട്
നിന്റെ നോട്ടം എപ്പോഴും മുകളിൽ നിന്നാണ്
നിന്റെ കൈകളും മുകളിൽ തന്നെ


5 comments:

  1. ഛായം തേച്ചാല്‍ മാഞ്ഞു പോകിലൊന്നും...

    ReplyDelete
  2. മുബി , സുഖമെന്ന് കരുതുന്നു ,സ്നേഹപൂർവം

    ReplyDelete
  3. സത്യം. എന്റെ നോട്ടം മുകളിൽ നിന്നും തന്നെയാണ്.

    ReplyDelete
  4. അവന്തിക , പലതും നമ്മൾ അവരിൽ നിന്നും പിടിച്ചു പറിച്ചതാണ്

    ReplyDelete
  5. ടൈപ്പ് ചെയ്തതിൽ വന്ന പിശകാണ് .ചൂണ്ടികാട്ടിയതിനു നന്ദി

    ReplyDelete