Pages

Friday, December 26, 2014

നുറുങ്ങുകൾ - 24

നുറുങ്ങുകൾ - 24
-------------------------

മതം

തമം
തിരിഞ്ഞു പോയതാവാം
മതം.
******

ചോദ്യങ്ങൾ
ഉപേക്ഷിച്ചവരുടെ
തൊഴുത്താണ്
 വിശ്വാസം
*******
വിവാഹം

ഒരു സ്വപ്നം
സത്യമായി തീരുമ്പോൾ
അതിലേറെ സത്യങ്ങൾ
 സ്വപ്നമായ് മാറും
******
പ്രവാസം 

ഒടുവിൽ
ഓരോ പ്രവാസിയും
നാടുകടത്തപെടുന്നത്
നാട്ടിലേക്കാണ്
*******

2 comments:

  1. Thought provoking as usual..nalla puthuvalsaram nerunnu.

    ReplyDelete
    Replies
    1. നന്മ നിറഞ്ഞതാവട്ടെ ഇനിയുള്ള വർഷങ്ങളത്രയും , സ്നേഹപൂർവ്വം

      Delete