Pages

Friday, November 7, 2014

നുറുങ്ങുകൾ 23

തീരെ ചെറി യവരാണ്
അകത്തെ വലിയ  പീഠങ്ങളിൽ
വലിയവർ
പുറത്തെ വെയിലത്തും .
**********
വിജയികളായി എണ്ണുന്നവർ
കൂടുതൽ പണം നേടിയവരാണെങ്കിൽ
ലോകം തോറ്റവരുടെതാണ് .
**********

ലോകം വിജയിച്ചവരെ തെരയുന്നു
എന്തായിരുന്നു മത്സരം ?
ഇവർ ആരെയാണ് തോൽപ്പിച്ചത്?
***********

ചിലരെ  ഒരു  നോക്കിലറിയാം
ചിലരെ  ചില  വാക്കിലും
ചിലരെയറിയാനൊരു
ജീവിതം  പോര
**********
 

4 comments:

  1. എന്നും എവിടെയും സമ്പന്നതയാണ് ജീവിത വിജയത്തിന്റെ അളവുകോലായി കരുതുന്നത്.... അതിനാൽ , മനുഷ്യരെ നമ്മൾ തിരിച്ചറിയാതെ പോകുന്നു...

    നല്ല ചിന്തകൾ ...!

    ReplyDelete
    Replies
    1. കുഞ്ഞൂസ് , നന്ദി

      Delete
  2. Replies
    1. Melange, കണ്ടതിൽ സന്തോഷം

      Delete