Pages

Tuesday, January 14, 2014

ബുദ്ധം

ആലിൻചുവട്ടിലുപേക്ഷിച്ച
അജീർണ്ണം ബാധിച്ചവന്റെ ജഡം
മരുഭൂമിയിലെ ചിതയിലെരിഞ്ഞു
ബലിയൂട്ടുമ്പോൾ ആരോ ചിരിച്ചിരുന്നു
തീർച്ചയായും
അത് അവനല്ല .

ചിരി അവരെല്ലാം പകുത്തെടുക്കും
നാളെ അശനിപാതമാവും
ചിരികൊണ്ട് മരണം
എല്ലാം തുടച്ചെടുക്കുമ്പോൾ
ആരോ ഒരാളുടെ കണ്ണ് നിറയും
തീർച്ചയായും
അത് അവനായിരിക്കും

 

6 comments:

  1. ബലിയൂട്ടുമ്പോൾ ആരോ ചിരിച്ചിരുന്നു
    തീർച്ചയായും
    അത് അവനല്ല .
    ചിരികൊണ്ട് മരണം
    എല്ലാം തുടച്ചെടുക്കുമ്പോൾ
    ആരോ ഒരാളുടെ കണ്ണ് നിറയും
    തീർച്ചയായും
    അത് അവനായിരിക്കും
    ജീവിതമിതൊക്കെ തന്നെയാണല്ലേ സാറെ..

    ReplyDelete
  2. ബലിയൂട്ടുമ്പോൾ ആരോ ചിരിച്ചിരുന്നു
    തീർച്ചയായും
    അത് അവനല്ല .
    ചിരികൊണ്ട് മരണം
    എല്ലാം തുടച്ചെടുക്കുമ്പോൾ
    ആരോ ഒരാളുടെ കണ്ണ് നിറയും
    തീർച്ചയായും
    അത് അവനായിരിക്കും
    ജീവിതമിതൊക്കെ തന്നെയാണല്ലേ സാറെ..

    ReplyDelete
  3. ഇന്നലേം വായിച്ചു.. ഇന്നും.എങ്കിലും ഈ കവിത മുഴുവനായും എനിക്ക് തെളിഞ്ഞില്ല.. കുറച്ചൊക്കെ മനസ്സിലായെങ്കിലും ... മുഴുവന്‍ വഴിയും തെളിഞ്ഞു വന്നില്ല..

    ReplyDelete
  4. ഇപ്പോള്‍ തെളിഞ്ഞു.. ..

    ReplyDelete
    Replies
    1. ഇപ്പോൽ ഞാൻ ചിരിക്കുന്നു ..സന്തോഷപൂർവ്വം

      Delete