Pages

Sunday, January 27, 2013

ഒരു സര്‍റിയലിസ്റ്റിക് സായാഹ്നം



വാക്കിന്‍റെ തൊലിയുരിച്ച്
കാണാകമ്പിയില്‍ കൊരുക്കണം
ഓര്‍മ്മയുടെ കനലില്‍ ചുട്ടെടുക്കണം
മുറിവായില്‍ അന്വയമായ്
എരിവും ഉപ്പും പുരട്ടണം
ചൂടാറുംമുമ്പേ രണ്ടുവിരലില്‍ പിച്ചിയെടുക്കണം

അല്‍പ്പം
അല്‍പ്പാല്‍പ്പമായ് ടക്വീല
നാരങ്ങ നൊട്ടി നുണയണം
നേര്‍ത്ത വെളിച്ചം മാത്രം  ,
സിത്താറിന്റെ മാറില്‍
അനുഷ്കയുടെ മായിക വിരല്‍സഞ്ചാരം
ഫ്ലമെങ്കൊ നല്‍കും   മേല്‍ സ്ഥായികള്‍ .

പതുക്കെ
പതുക്കെപതുക്കെ  വേണമെല്ലാം
ദാലിയുടെ വാച്ചിലെ സമയം മതി *
നോവും ആനന്ദമായുള്ളില്‍ നിറയട്ടെ
സ്നേഹാര്‍ദ്രമാവട്ടെ ഓരോ തരിമ്പും

ഒടുവില്‍
ഒടുവില്‍മാത്രം അവളോട് ചേരുക
ഹൃദയം നിറഞ്ഞ് ,
പ്രണയിനിയുടെ കാതില്‍ ചുണ്ട് ചേര്‍ക്കുക
is it  me, are you looking for?**
______________________________________________
* സാല്‍വഡോര്‍ ദാലിയുടെ  പെയിന്റിംഗ്
**ലയണല്‍ റിച്ചി യുടെ  ഗാനം ' ഹലോ' .


6 comments:

  1. Replies
    1. ശ്രീ ,നന്ദി .നീര്‍മിഴിപൂക്കള്‍ കണ്ടിരുന്നു .(മുഴുവന്‍ വായിച്ചുതീര്‍ന്നില്ല .പത്രോസ് സ്വാമിയെ ഇഷ്ടപ്പെട്ടു )

      Delete
  2. പതുക്കെ
    പതുക്കെപതുക്കെ വേണമെല്ലാം
    ദാലിയുടെ വാച്ചിലെ സമയം മതി *
    നോവും ആനന്ദമായുള്ളില്‍ നിറയട്ടെ
    സ്നേഹാര്‍ദ്രമാവട്ടെ ഓരോ തരിമ്പും

    ReplyDelete
  3. മുരളിമുകുന്ദന്‍ ,വീണ്ടും കാണാം

    ReplyDelete
  4. കൊള്ളാം.. ഈ സായാഹ്നം.

    ReplyDelete
  5. നന്ദി, സുഹൃത്തേ

    ReplyDelete