Pages

Monday, December 27, 2010

ഡിസംബര്‍

ഡിസംബര്‍
മഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു
എന്റെ സിരകളിലും

ഇനിയും മരിക്കാത്ത സ്വപ്‌നങ്ങള്‍ ഹോമിച്ചു നിനക്ക് ചൂട് പകരാം
എന്റെ ഇരുള്‍ വഴിയില്‍ ഒരു തിരി പകരം വെക്കുക
നിനക്കേകിയ പ്രണയ സാഗരത്തില്‍ നിന്നൊരു തുള്ളി
എന്റെ നെഞ്ചിലെ അണയാക്കനലില്‍ അര്‍പ്പിക്കുക
ചോര ചാലിച്ച് ഞാന്‍ എഴുതിയ വരികളിലൊന്ന്
അന്ത്യോദകമായ്  മന്ത്രിക്കുക
നമ്മള്‍ നടന്നു തീര്‍ന്ന വഴിയില്‍ നിന്നൊരു പിടി മണ്ണ്
നിനക്ക് പിറക്കും മകന് ആദ്യാക്ഷരം കുറിക്കാന്‍ കരുതുക

എന്റെ രക്തം വീഞാകുമെങ്കില്‍ നിന്റെ ദാഹം തീര്‍ക്കുക
ശരീരം അപ്പമാക്കി വിശപ്പടക്കുക
ഹൃദയം മാത്രം ചവച്ചു തുപ്പരുത്
അതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്

5 comments:

  1. നല്ല വരികള്‍

    ഓരോ പോസ്റ്റും മനോഹരമാകുന്നു .....

    ReplyDelete
  2. 'ഹൃദയം മാത്രം ചവച്ചു തുപ്പരുത്
    അതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്....'

    ReplyDelete
  3. ഹൃദയം മാത്രം ചവച്ചു തുപ്പരുത്
    അതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്

    ReplyDelete
  4. word verification ഒഴിവാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete
    Replies
    1. നന്ദി ..അവന്തിക , വേഡ് വെരിഫികേഷന്‍ ഒഴിവക്കിയിട്ടുണ്ടല്ലോ .

      Delete