Pages

Friday, January 16, 2015

സ്മരണ

ഇന്ദിരാജിയെ സ്മരിക്കുമ്പോൾ
സിക്കുകാരെ ഓർക്കരുത്‌
രാജിവ്ജിയെ സ്തുതിക്കുവാൻ
പേരറിവാളനെ അറിയരുത്
പ്രഭാകരനെ കൊണ്ടാടുമ്പോൾ
സിംഹളരെ മാത്രമല്ല
തമിഴരെയും കാണരുത്
സദ്ദാമിൻറെ വീരഗാഥയിൽ
ഇറാക്കിനെ മറക്കണം

നമോ നമ: പാടുവാൻ
ഓർമ്മ മാത്രം പോര
ബോധവും ഇല്ലാതാവണം
മറവിയുടെ മലമുകളിലാണ്
വാഴ്ത്തപ്പെടുന്നവരുടെ
ആരുഡങ്ങളധികവും 

4 comments:

  1. മറക്കണം.... എല്ലാം മറക്കണം!

    ReplyDelete
  2. ഒത്തിരി ഇഷ്ടമായി.. ഈ ദ്വന്ദ്വസ്മരണകള്‍..
    വേദന ഉറയുമ്പോള്‍ ഒരു വാടിയ മന്ദഹാസം.

    ReplyDelete
  3. Mubi, Melange, Echmu നന്ദി , ഓർമ്മകൾ നിരോധിക്കുന്ന ലോകത്താണ് നമ്മൾ

    ReplyDelete