Pages

Thursday, March 7, 2013

എന്‍റെ സത്രീ സുഹൃത്തുക്കള്‍ക്ക് , ഖേദപൂര്‍വ്വം




നിന്നിലെ മൃഗത്തെ മുടിവെക്കാനാവാതെ
അവളെ കറുപ്പില്‍ മൂടിപ്പൊതിയുന്നു നീ
നാലു നാള്‍പ്പോലും  കലിയടങ്ങാത്തവന്
നാല്  കെട്ടാന്‍ വിധിക്കുന്നതും നീ .

മരിച്ചാലും മരിക്കാത്ത കാപട്യം
നിന്‍റെ ചിതയിലവളെ ഉയിരോടെ ദഹിപ്പിച്ചു .
മരിച്ചാലും നിനക്കവളെ കൊല്ലാനാകും .

മേരി ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെ
കൂടെ കിടന്നവരില്‍  ഒരുത്തനെ പ്പോലും
നിന്‍റെ ചരിത്രത്തിനറിയില്ല  .
(അറിയാതെ അറിഞ്ഞാലും വെറുതെവിടും
 പിന്നെ  അവനുവേണ്ടി തെരുവിലവളെ
 നാവ് കൊണ്ട്  വ്യഭിചരിക്കും അതില്ലാത്തവന്‍ )

കറുത്തവളുടെ പ്രണയത്തിന്
വിലയായ് മുലയരിഞ്ഞതും നീ .
ദൈവം  ചതിയാല്‍ ദാഹം തീര്‍ത്തതിന്
കാലത്തിന്‍റെ ചവിട്ടേറ്റ് പിടഞ്ഞതവള്‍
അവളെ ചവിട്ടി  ഉണര്‍ത്തിയ പുരുഷോത്തമന്‍
മറ്റൊരുവളെ ചവിട്ടാതെ തന്നെ മണ്ണിലേക്ക് താഴ്ത്തി.

നിന്‍റെതാണ് ലോകം
 വാക്കുകളെല്ലാം നിനക്ക് വേണ്ടി .

********
 2 
ആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
നായകനെ ഒരു കൊലയില്‍നിന്നെങ്കിലും ഒഴിവാക്കാനാവും .
ലോകം വാഴ്ത്തിയ അനിയന്‍റെ മഹാത്യാഗത്തിന്
കയ്പ്പ്‌ കുടിച്ചവളെ ആദികവിയും കണ്ടില്ല .

സിദ്ധാര്‍ത്ഥന്‍ ദു:ഖകാരണം തേടിയിറങ്ങുമ്പോള്‍ തന്നെ
യശോധര  അതെന്താണെന്നറിഞ്ഞു .
ഗാന്ധിജിയെ ജനം ഓര്‍ക്കാന്‍ തുടങ്ങും മുമ്പേ
മഹാത്മാവ്കസ്തൂര്‍ബയെ  മറന്നിരുന്നു .

മാര്‍ക്സ് ലോകത്തിന് മരുന്ന് കുറിക്കുമ്പോള്‍
മരുന്നില്ലാതലഞ്ഞവള്‍ ജെന്നി .
ചൂതാട്ടക്കാരന്‍റെ തീരാ ഭ്രാന്തിന്
തടവറയായവള്‍  അന്ന .

 നിഴലാവാന്‍ വിധിച്ചവള്‍
രാത്രിമാത്രം പൂക്കുന്നവള്‍
രാവിന്‍റെ  ഇരുളില്‍ നിഴലുകളില്ല .

വിജയിക്കുന്നവന്‍റെ  പിന്നില്‍
അവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .

__________________________
 *ഇന്ന് മാര്‍ച്ച് 8
.


9 comments:

  1. വിജയിക്കുന്നവന്‍റെ പിന്നില്‍
    അവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
    എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .

    ReplyDelete
  2. aa tholviyanu avalude jeevitamennu
    cholli padhippikkunna vaakyangalumundtreyo........


    varikal ishtamai

    ReplyDelete
  3. മുബി ,എച്മു ,ദേവൻ , എല്ലാവർക്കും നന്ദി . സ്നേഹപൂർവം ,മറ്റൊരാൾ

    ReplyDelete
  4. ഗാന്ധിജിയെ ജനം ഓര്‍ക്കാന്‍ തുടങ്ങും മുമ്പേ
    മഹാത്മാവ്കസ്തൂര്‍ബയെ മറന്നിരുന്നു .
    വിജയിക്കുന്നവന്‍റെ പിന്നില്‍
    അവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
    എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .

    ReplyDelete
  5. കറുത്തവളുടെ പ്രണയത്തിന്
    വിലയായ് മുലയരിഞ്ഞതും നീ .
    ദൈവം ചതിയാല്‍ ദാഹം തീര്‍ത്തതിന്
    കാലത്തിന്‍റെ ചവിട്ടേറ്റ് പിടഞ്ഞതവള്‍
    അവളെ ചവിട്ടി ഉണര്‍ത്തിയ പുരുഷോത്തമന്‍
    മറ്റൊരുവളെ ചവിട്ടാതെ തന്നെ മണ്ണിലേക്ക് താഴ്ത്തി.

    ReplyDelete
  6. ആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
    നായകനെ ഒരു കൊലയില്‍നിന്നെങ്കിലും ഒഴിവാക്കാനാവും .
    ലോകം വാഴ്ത്തിയ അനിയന്‍റെ മഹാത്യാഗത്തിന്
    കയ്പ്പ്‌ കുടിച്ചവളെ ആദികവിയും കണ്ടില്ല .

    ReplyDelete
  7. ആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
    തിരസ്കരിച്ചതിനു മാപ്പ് കൊടുക്കാന്‍ കഴിയാതെയല്ലേ..
    എപ്പോഴും മഹാജനങ്ങളുടെ മുന്‍പില്‍ നാണം കെടുന്നത്‌ അവളുടെ വിധി..

    ReplyDelete