Pages

Thursday, March 28, 2013

ഇടതിസം

ഇടതിനും ഇടത് വന്നാൽ
ഇടത് വലതാവുമോ ?

 *****

ഇടതുപക്ഷത്താണ് ഹൃദയം
അന്നവർ  ഇരുന്നതും  ഇടതുഭാഗത്ത്
ആശയോടെ  നമ്മളും ഇടതുചേരിയിൽ
ചിലരെങ്കിലും വലത്തോട്ട് ഒളിഞ്ഞ് നോക്കുന്നുണ്ടോ?

*****

ഇടതനെന്നൊരാളെ വിളിക്കുമ്പോൾ
തെളിയുന്ന ചില ധ്വനികളുണ്ട് ഭാഷയിൽ
ഒരിക്കലും വലതനില്ലാത്തത് .


*****

നമ്മുടെ നേതാക്കളധികവും
നമ്പൂരിയും നായരും പിള്ളയും .
ഡാർവിൻറെ കണക്കുകൾ
 മാർക്സിനും പഥ്യമാകയാൽ
വാലില്ലാത്തവരാണിന്ന് സഖാക്കളേറെയും .

*****






2 comments:

  1. ആഹാ! ഈ കണ്ടെത്തലുകള്‍ കൊള്ളാമല്ലോ.

    ReplyDelete
  2. അരിവാളിന്റെത തൊണ്ടയില്‍
    തുപ്പലം വറ്റി വരണ്ടു പോയ
    ഒരു മുദ്രാവാക്യമുണ്ട്...

    ചുറ്റിക തലപ്പില്‍
    തീ അണഞ്ഞു, കനല്‍ കെട്ടു പോയ
    ഒരു പന്തമുണ്ട്...

    നക്ഷത്രത്തിന്റെ് കണ്ണില്‍
    തിമിരം പോലെ
    ഒരു തമോദ്വാരം വളരുന്നുണ്ട്...

    എന്നിട്ടും നീ പറയുന്നു
    വസന്തം ഇടിമുഴക്കുമെന്നു,
    മാമ്പഴം പഴുക്കുമെന്നു...

    നിശ്വാസങ്ങളുടെ ഇടവേളകളിലും
    ഇടത്തോട്ട് തന്നെ തിരിഞ്ഞിരിക്കുന്ന
    ഈ ഹൃദയം തന്നെയാണ് കാരണക്കാരന്‍...

    നാളെയാവട്ടെ,
    വലിച്ചെടുത്തു പുറത്തു കളഞ്ഞേക്കാം....

    ReplyDelete