Pages

Wednesday, February 20, 2013

നുറുങ്ങു കഥ

പുതിയ നിയമം 
_________________

നഗരത്തില്‍ ആള്‍കൂട്ടത്തിന്‍റെ നടുക്ക് ജോഷ്വയും മേരിയും .
അയാളുടെ പിറകില്‍ അവള്‍ നിസ്സംഗയായ് നിന്നു.  ജനത്തിന്‍റെ ആക്രോശം
കൂടിക്കൂടി വന്നു. അയാളുടെ മുഖം എപ്പോഴുമെന്നപോലെ ശാന്തമായിരുന്നു. 
ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി പോലുമുണ്ടായിരുന്നു .

    ജോഷ്വ ബഹളം വെക്കുന്ന ജനത്തിന് നേരെ കൈകളുയര്‍ത്തി. അവര്‍ നിശ്ശബ്ദരായ്.
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ '

                  *                        *                        *

     കല്‍ക്കൂമ്പാരത്തില്‍ നിന്ന്‌ ചോരയില്‍ കുളിച്ച് അയാളുടെ തോളില്‍ തൂങ്ങി
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവളുടെ മുഖത്ത് വിളറിയതെങ്കിലും ഒരു ചിരി പടര്‍ന്നു
"എന്‍റെ മാഷേ ,ഈ നമ്പറെല്ലാം പഴകിപ്പോയ് '
അവിടെ  ആരുമുണ്ടായിരുന്നില്ല. പാപികളല്ലെന്നു തെളിയിച്ച ആള്‍ക്കൂട്ടം അടുത്ത ഇരയെ തേടി പോയിരുന്നു 


3 comments:

  1. നിസ്സഹായന്‍..... അവള്‍ക്ക് തൂങ്ങാന്‍ അവന്‍റെ തോള്‍ ബാക്കിയാവതെങ്ങനെ? ജനം അത് ആദ്യം അടിച്ചുടക്കുമല്ലോ

    ReplyDelete
  2. കാലം എത്ര കടുത്തുപോയാലും ചിലത് ബാക്കിയാവുകതന്നെ ചെയ്യും

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete