Pages

Friday, August 10, 2012

നുറുങ്ങുകള്‍ -7

പേര് 

എനിക്കൊരു പേരില്ല
നിനക്കും .
നമ്മള്‍ വെന്തെരിഞ്ഞ ചിതക്കൊരു  പേരുണ്ട്-
വീട് .

___________

ഒരു പേരിലാണ് എല്ലാം
സ്വന്തം പേരിനോടാണ് ആദ്യപ്രണയം
അത് മറ്റൊരാള്‍ തന്നതാണെങ്കിലും .

___________

ഒരു പോലെ രണ്ടുമനുഷ്യരുണ്ടാവാം  ,
ഒരു പോലെ രണ്ടുമരങ്ങളില്ല    
എന്നാലും മരങ്ങളെ ആരും   പേര് ചൊല്ലി  വിളിക്കാറില്ല  

___________

പ്രവാസം ഒരു കടലിന്റെ പേരാണ് ,
നീന്തി കയറാനാവില്ല
ഒരു മാത്രപോലും നീന്താതിരിക്കാനുമാവില്ല .    





 
 


  


7 comments:

  1. varikal pathivu pole gambheeram...aashamsakal...

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. pathivu pole manoharam...aashamsakal....

    ReplyDelete
    Replies
    1. സാന്ദ്ര , അല്‍പം വൈകിയാണെങ്കിലും നന്ദി

      Delete
  4. പേരു നന്നായി. ആഴമുണ്ട്.....

    ReplyDelete
  5. ഒരു പേരിലെന്തിരിക്കുന്നു എന്ന് വില്യംഷേക്ക്‌സ്പിയര്‍

    ReplyDelete