Pages

Thursday, July 12, 2012

ഏകാന്തം

കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നൊരു 
പുല്‍നാമ്പ് പുഞ്ചി രിക്കുന്നു .
ഇളം തണ്ടില്‍  രണ്ടിലയും ഒരു കുഞ്ഞുപൂവും .

ഞാനത് മൊബൈലില്‍ പകര്‍ത്തിവെച്ചു
എന്റെ ആകുലതകളില്‍
വീണ്ടും വായിച്ചു നോക്കാന്‍ .

**      **      **     **    **

മരുഭൂമിയുടെ  ഏകാന്തതയില്‍ നഷ്ടപ്പെടുമ്പോള്‍
ഞാന്‍, ഞാന്‍  മാത്രം
ആകാശത്ത് ഒറ്റക്കായൊരു  മേഘം
 തെറ്റാനൊരു വഴി പോലുമില്ലാതെ പിഞ്ഞിത്തീരുന്നു .

**     **    **     **    **    **

ആള്‍കൂട്ടത്തില്‍ തനിച്ചാവുമ്പോഴാണ്
നാം നമ്മെ തിരിച്ചറിയുന്നത് .
എകാന്തതയിലൊരു കൂട്ട് തേടുമ്പോഴാണ്‌
നാം നമ്മെ സ്നേഹിക്കാന്‍ തുടങ്ങുന്നത് .

**      **      **    **     **   **

ഏകാന്തത പങ്കുവെക്കാനാവില്ല -
മരണവും .

**     **     **    **      **     **

നിന്റെ ഏകാന്തതയില്‍ല്‍ ഒരിക്കലെങ്കിലും
നീയെന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും .
എന്റെ ഓര്‍മ്മകള്‍ക്ക് മേല്‍ നിന്‍റെ കണ്ണീര്‍ ഒരുനാള്‍
പ്രണയത്തിന്റെ നനവ്‌ പകര്‍ന്നിട്ടുണ്ടാവും
____________________________________________________________ 

10 comments:

  1. thettanoru vazhi polumillathe pinjitheerunnathu..vallathoru avsatha thanne.athu vayichappol oru veerppumuttal.

    ekanthathayil koottu thediaylum illenkilum
    aa avastaha thiricharivanu.nammal eppozhe nammale snehikkunnu ?

    ReplyDelete
    Replies
    1. വരികളില്‍ നിഗൂഡമായിരുന്നതെന്തോ , അതിന്‍റെ ആത്മാവില്‍ തന്നെ തൊട്ടു . സന്തോഷം ...സ്നേഹപൂര്‍വ്വം .

      Delete
  2. varikal ishtamai.prathyekich randamathe bhagam

    ReplyDelete
    Replies
    1. എച്മു , നന്ദി . ഇനിയും കാണാം ( ലാജോ ഉള്ളില്‍ നിന്നും ഇനിയും ഇറങ്ങിയില്ല .)

      Delete
  3. തികച്ചും അനുഭവവേദ്യമായ് ...........ഏകാന്തത എന്ന അവസ്ഥയെ എങ്ങനെയെല്ലാം പറഞ്ഞു വച്ചിരിക്കുന്നു..... പ്രണയവും ,വിരഹവും, പ്രവാസവും ,തമസ്കരണവും വരികളിലൂടെ പറഞ്ഞു പോകുന്നു .....ചില വരികള്‍ എന്റെ തന്നെ മനസ്സില്‍ നിന്ന്‍ വായിച്ചെടുത്ത പോലെ ....പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം......ഹൃദയം നിറഞ്ഞ ആശംസകള്‍......
    NB : മാഷിന്റെ കവിതകള്‍ പുസ്തകരൂപത്തില്‍ കാണുവാന്‍ ആഗ്രഹിക്കുന്നു...പ്രാര്‍ഥിക്കുന്നു.....

    ReplyDelete
    Replies
    1. സാന്ദ്ര , ആദ്യ പോസ്റ്റ്‌ മുതല്‍ തന്നെ ഒരു നല്ല സുഹൃത്തിനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു .ഈ വരികളിലൂടെ ഞാന്‍ നേടുന്ന അനല്‍പ്പമായ സന്തോഷവും ഈ സൗഹൃദം തന്നെ .
      പുസ്തകമാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ എനിക്കും തോന്നുന്നു .
      സ്നേഹപൂര്‍വ്വം ...

      Delete
  4. 'A poet is a nightingale, who sits in darkness and sings to cheer its own solitude with sweet sounds......'
    Ente comment aamiyodu paranjittund......sarikkum feel cheythu.....great work...

    ReplyDelete
    Replies
    1. സജിത്ത് ,ഇതിലൂടെയാവും നമ്മള്‍ പരസ്പ്പരം കൂടുതല്‍ അറിയുന്നത് . സ്നേഹപൂര്‍വ്വം

      Delete
  5. ഏകാന്തതയെ നന്നായി വരച്ചുകാട്ടി. വരികളില്‍ ആഴമുണ്ട് . പരപ്പും. ആശംസകള്‍

    ReplyDelete
    Replies
    1. Kanakkoor, വന്നതില്‍ സന്തോഷം .

      Delete