Pages

Friday, June 15, 2012

നുറുങ്ങുകള്‍ 6



അല്‍പ്പം മത (ദ ) പരം


ഇനി  ഒരക്ഷരം മാറ്റിയെഴുതാം
മദം എന്നതാവും ശരി
ഹിന്ദു മദം ..ഇസ്ലാംമദം ..ക്രിസ്തു മദം .

********

അന്ന്  സര്‍വശക്തനും സര്‍വ വ്യാപിയുമായ  ദൈവം
 ഇന്ന് സര്‍വശക്തവും  സര്‍വവ്യാപിയുമായ  മതം .

*********

ചുണ്ട് ഒന്നനങ്ങിയാല്‍ മതവികാരം  വ്രണപ്പെടും.
സത്യം പറഞ്ഞാല്‍ ദേശസ്നേഹം * വ്രണപ്പെടും .
( അതും  ഒരു മതമാണല്ലൊ )
ഇത്രയും പ്രതി രോധ ശേഷിയില്ലാത്ത  ഇതിനെല്ലാം
കുത്തിവെപ്പിനു സമയം  കഴിഞ്ഞു .

*********

മന്ത്രിയാക്കുന്നതും  മതം
താഴെയിറക്കുന്നതും  മതം
എവിടെയും  മിണ്ടുന്നത്  മതം
ചിലത് കാണാതെപോവുന്നതും  മതം

( ദൈവം  നമുക്കിടയില്‍  തലയില്‍ മുണ്ടിട്ട്നടക്കുന്നുണ്ടാവും .
   പാവത്തെ   ആരും  ഒറ്റിക്കൊടുക്കരുതേ .)

______________________________________________________________

*  അരുന്ധതി റോയിയും ബിനായക് സെന്നും  നേരിടുന്നത്



6 comments:

  1. നന്ദി ......,പ്രയാണ്‍

    ReplyDelete
  2. ഒരു ജാതി , ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ഗുരുവിനെ ഇപ്പോള്‍ ദൈവമാക്കിയവരാണ് നാം.. പാവം ഗുരു!!(വിവാദമാവില്ലല്ലോ അല്ലെ?)

    ReplyDelete
  3. അവന്തിക , വിഗ്രഹങ്ങളെ ചിന്തകള്‍ കൊണ്ട് തകര്‍ത്ത ബുദ്ധന്റെതാണ് ഇന്ന്
    ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹങ്ങള്‍ . മതങ്ങള്‍ ആശയങ്ങളെ തോല്പിക്കുന്നത് ഇങ്ങനെയാണ് .

    ReplyDelete
  4. ഇത് വല്ലാതെ ഇഷ്ടപ്പെട്ടു. ഫോണുണ്ടായിരുന്നെങ്കില്‍ വിളീക്കുമായിരുന്നു, നേരിട്ട് അഭിനന്ദിക്കാന്‍.....

    ReplyDelete
  5. എച്മു , വാക്കുകളിലെ ആര്‍ജ്ജവം തിരിച്ചറിയുന്നു .നാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാം.. സ്നേഹപൂര്‍വ്വം.

    ReplyDelete