നിഗൂഡമെന്‍ ആഴങ്ങളില്‍ മുഖം നോക്കാന്‍
വന്ധ്യ മേഘങ്ങള്‍ മാത്രം,
നിതാന്തമീ എകാന്തതയിലെക്കിടറി വീഴാന്‍
ഒരു കുഞ്ഞു തൂവലെങ്കിലും...
ഈ ജഡനിശ്ചലതയില്‍ തിരയിളക്കാന്‍
ഒരിളംകാറ്റ് പോലും ...
ദയവായ് എന്നെയൊന്നു കല്ലെറിയൂ ..
മരണം
മരണം ചിലത് ബാക്കി വെക്കുന്നു ,
പാതിയില്‍ മുറിഞ്ഞ വാക്ക് ...
മങ്ങി മറഞ്ഞു നിശ്ശലമായകാഴ്ച ...
തൊണ്ടയില്‍ കുരുങ്ങിയ ശ്വാസം .....
ജീവിക്കാതെ പോയ മറ്റൊരു ജീവിതം ........
ജീവിതം
പറഞ്ഞത് ഇത്തിരി
പറയാത്തത് ഒത്തിരി
തല
തലവേദനയല്ല എനിക്കെന്റെ _
തലതന്നെയാണ് വേദന ....
പിഴ
പുഴയായാലോഴുകണം
പുഴുവായാല്‍ ഇഴയണം
അതുകൊണ്ടാവാം പാവം ഞാനൊരു പിഴയായി