Pages

Tuesday, January 1, 2013

സ്നേഹപൂര്‍വ്വം

ദൈവത്തിന്റെ പേറ്റന്റ്  മതങ്ങള്‍ക്കാണ്
മാറ്റം വരുത്തുകയോ
പുനര്‍നിര്‍മ്മിക്കുകയോ അരുത്
പൊരുളിന്റെ നാനാര്‍ത്ഥം തേടിയവര്‍ക്ക്
അവര്‍ നല്‍കിയത് പര്യായങ്ങളത്രയും ..

ഒരു നാള്‍ നീ രക്ഷ നേടിയേക്കാം  -അന്ന്
എതിരേല്‍ക്കാന്‍  എന്റെയീ വാക്കുമാത്രം  .
മറുവാക്ക് ചൊല്ലുവാന്‍ നീ എന്റെ ഭാഷ പഠിക്കും
ബാബേലിന്റെ പണിതീരാ പടിയിലിരുന്ന് ഞാനത് കാണും
ഒറ്റപ്പെടലിന്റെ വേദന എന്നെക്കാള്‍
നിനക്കാവും തിരിച്ചറിയുക

ചെയ്തികള്‍ ചികഞ്ഞ് ശിക്ഷിക്കാന്‍ -
കാത്തിരിക്കുന്ന ദൈവം -
നിനക്കും മടുക്കുന്നുണ്ടാവും
ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ നമുക്ക് തോളില്‍ കയ്യിടാം
നിന്നെക്കാള്‍ ഒട്ടും താഴെയല്ല ഞാന്‍ .

ബലി നല്‍കിയ വാക്കിന്‍റെ മുറിവായില്‍
ജീവനൂതിപ്പെരുക്കി ഇനിയും ഞാനലയും ,
കരയാനറിയുന്ന ദൈവത്തെ കാണുംവരെ .


5 comments:

  1. കരയാനറിയുന്ന ദൈവം അല്ലേ?

    ReplyDelete
    Replies
    1. അങ്ങനെയൊരു ദൈവത്തെ ഒരു മതവും നമുക്ക് നല്‍കിയില്ല

      Delete
  2. ബലി നല്‍കിയ വാക്കിന്‍റെ മുറിവായില്‍
    ജീവനൂതിപ്പെരുക്കി ഇനിയും ഞാനലയും ,
    കരയാനറിയുന്ന ദൈവത്തെ കാണുംവരെ .

    ReplyDelete
    Replies
    1. ഇവിടെ വന്നതില്‍ സന്തോഷം

      Delete
  3. ദൈവത്തിന്റെ പേറ്റന്റ് മതങ്ങള്‍ക്കാണ്. I really love this line..

    ReplyDelete