ഗോഡ്സേക്ക് മാപ്പ് നല്‍കിയിട്ടുണ്ടാവും മാഹാത്മജി
മരണത്തിനും മഹത്വം നല്‍കിയതിന് .
ജീസസ് പിലാതോസ്സിന് നന്ദി പറയുന്നുണ്ടാവും
ജീവിതം കുരിശ്ശു കൊണ്ട് അനശ്വരമാക്കിയതിന് .
ആദിശങ്കരന്‍ സാക്ഷാല്‍ ബുദ്ധനേയും
സംവാദത്തിന് ക്ഷണിക്കുന്നുണ്ടാവും .
ഗോള്‍വാള്‍ക്കര്‍ക്ക് നാരായണഗുരു
ക്ലാസ്സെടുക്കുന്നുണ്ടാവും ,
വിജയന്‍ മാഷാവും പരിഭാഷകന്‍ .
ഹിറ്റ്‌ലറും സ്റ്റാലിനും ചതുരംഗം കളിക്കുമ്പോള്‍
ചര്‍ച്ചിലാവും നിരീക്ഷകന്‍ .
തിയോ വിന്‍സെന്റിനെ അവിടെയെങ്കിലും
ജീവിക്കാന്‍ പഠിപ്പിക്കുകയാവും .
സത്നാം അമ്മയെ കാത്തിരിക്കുന്നുണ്ടാവും
അമൃതാനന്ദത്തിന്‍റെ അര്‍ത്ഥമറിയാന്‍ .
രാമചന്ദ്രന്‍നായാരെ വര്‍ഗീസ്
സ്വന്തം രക്തമായ് തിരിച്ചറിയുന്നുണ്ടാകും
മുറിവേറ്റ ഒരു വിരല്‍ അവിടെയും
ഗുരുവിന്‍റെ ഉറക്കം കെടുത്തുന്നുണ്ടാവും .
സൂര്യപുത്രനെ നേരിടാനാവാതെ കുന്തി
നരകത്തില്‍അഭയം തേടിയിരിക്കും
കര്‍ണ്ണന്‍ അര്‍ജുനനെ എന്തുചൊല്ലി വിളിക്കും
അനിയനെന്നോ ..ചതിയനെന്നോ ?
മരണത്തിനും മഹത്വം നല്‍കിയതിന് .
ജീസസ് പിലാതോസ്സിന് നന്ദി പറയുന്നുണ്ടാവും
ജീവിതം കുരിശ്ശു കൊണ്ട് അനശ്വരമാക്കിയതിന് .
ആദിശങ്കരന്‍ സാക്ഷാല്‍ ബുദ്ധനേയും
സംവാദത്തിന് ക്ഷണിക്കുന്നുണ്ടാവും .
ഗോള്‍വാള്‍ക്കര്‍ക്ക് നാരായണഗുരു
ക്ലാസ്സെടുക്കുന്നുണ്ടാവും ,
വിജയന്‍ മാഷാവും പരിഭാഷകന്‍ .
ഹിറ്റ്‌ലറും സ്റ്റാലിനും ചതുരംഗം കളിക്കുമ്പോള്‍
ചര്‍ച്ചിലാവും നിരീക്ഷകന്‍ .
തിയോ വിന്‍സെന്റിനെ അവിടെയെങ്കിലും
ജീവിക്കാന്‍ പഠിപ്പിക്കുകയാവും .
സത്നാം അമ്മയെ കാത്തിരിക്കുന്നുണ്ടാവും
അമൃതാനന്ദത്തിന്‍റെ അര്‍ത്ഥമറിയാന്‍ .
രാമചന്ദ്രന്‍നായാരെ വര്‍ഗീസ്
സ്വന്തം രക്തമായ് തിരിച്ചറിയുന്നുണ്ടാകും
മുറിവേറ്റ ഒരു വിരല്‍ അവിടെയും
ഗുരുവിന്‍റെ ഉറക്കം കെടുത്തുന്നുണ്ടാവും .
സൂര്യപുത്രനെ നേരിടാനാവാതെ കുന്തി
നരകത്തില്‍അഭയം തേടിയിരിക്കും
കര്‍ണ്ണന്‍ അര്‍ജുനനെ എന്തുചൊല്ലി വിളിക്കും
അനിയനെന്നോ ..ചതിയനെന്നോ ?
Disturbing yet truthful.Jeevithathinte real meaning thanne athenthannu thirayalalle ? Deep ketto.
ReplyDeleteപലപ്പോഴും സത്യം അരോചകമാണ് .എങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ReplyDeleteവഴിയിലുപേക്ഷിക്കരുത് .അത് നമ്മള്‍ തന്നെയല്ലേ ..
പലപ്പോഴും തോന്നിയിട്ടുണ്ട്.......ഇതൊക്കെ ഇങ്ങനെയൊക്കെ......
ReplyDeleteഅത് അങ്ങനെയാവാനെ തരമുള്ളു .
ReplyDeleteസത്യം.. മികച്ച ചിന്തകള്‍
ReplyDeleteഈ ചിന്തകള്കെന്റെ സല്യുട്ട് . നാളെ പരലോകത്ത് ഇങ്ങിനെയൊക്കെ സംഭവിച്ചാല്‍ ....? അസ്സലായി ഗവിത .:)
ReplyDeleteമറ്റൊരാളെ, ഈ ചിന്തകള്‍ മനോഹരവും അര്‍ത്ഥഗര്‍ഭവുമായിരിയ്ക്കുന്നു
ReplyDeleteNice thoughts..Liked it
ReplyDeleteകലക്കന്‍ ..നന്നായിട്ടുണ്ട് ... ഏറ്റവും ഇഷ്ടമായത് " തിയോ വിന്‍സെന്റിനെ അവിടെയെങ്കിലും
ReplyDeleteജീവിക്കാന്‍ പഠിപ്പിക്കുകയാവും . "...സൂപ്പര്‍