Pages

Sunday, February 12, 2012

നീ



തീര്‍ത്ഥമായി നിന്നശ്രുകണങ്ങളെന്‍
ആത്മദലങ്ങളില്‍ പടരവേ ,
പ്രാണയാര്ദ്രമായ് പാടുന്നു  ഹൃദയ തന്ത്രികള്‍ 
ഏകാന്ത മധുരമൊരു സുഖദ നൊമ്പരം .

നിശാഗന്ധിയെ  നിലാവ് ചുംബിചുണര്ത്തും രാവില്‍ 
നിന്‍ രാഗ സ്മ്രിതികളില്‍ ഉള്ളം തുളുമ്പുന്നു .
അജ്ഞാത സുന്ദരമേതോ  യമുനാ തടത്തില്‍ -
ഞാനൊരു  നീലകടമ്പായ്  പൂത്തുലയുന്നു .

രാത്രിമഴയായ് പെയ്തിറങ്ങുന്നു 
നിന്‍ നിഗൂഡസ്മിതമെന്‍  ദാഹാ ര്ത്ത വിപിനങ്ങളില്‍ .
ചേര്‍ത്തുവെക്കുന്നു  നിന്‍ പ്രണയത്തിന്‍ 
വളപ്പൊട്ടുകള്‍ എന്നന്തരാത്മാവില്‍ 
അന്തമറ്റ  ജന്മാന്തരങ്ങള്‍ക്കായ്‌....
  

8 comments:

  1. "...നിന്‍ പ്രണയത്തിന്‍
    വളപ്പൊട്ടുകള്‍ എന്നന്തരാത്മാവില്‍
    അന്തമറ്റ ജന്മാന്തരങ്ങള്‍ക്കായ്‌....!"

    എഴുത്ത് നന്നായിട്ടുണ്ട് കൂട്ടുകാരാ..!
    അക്ഷരത്തെറ്റൊക്കെയൊന്നു മാറ്റിയാ വേണ്ടീല്ലാർന്നു..!
    ഒന്നൂടെ ഉസ്സാറായിക്കോട്ടെ..!!

    ആശംസകളോടേ...പുലരി

    ReplyDelete
    Replies
    1. പ്രഭന്‍ കൃഷ്ണന്‍ , അഭിപ്രായങ്ങള്‍ക്ക് നന്ദി , ടൈപ്പ് ചെയ്യുന്നതിലെ പിശകുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം .

      Delete
  2. അജ്ഞാത സുന്ദരമേതോ യമുനാ തടത്തില്‍ -
    ഞാനൊരു നീലകടംബായ് പൂത്തുലയുന്നു........nalla varikal...nalla ozhukk.....

    ReplyDelete
  3. സാന്ദ്ര ,നന്ദി പറഞ്ഞാല്‍ അത് വെറുമൊരു വാക്ക് മാത്രമായി പോകും .ഇനിയും കാണാം

    ReplyDelete
  4. പ്രിയപ്പെട്ട സുഹൃത്തേ,
    വിരഹമാണോ.....നഷ്ടമാണോ....?
    നല്ല വരികള്‍.....നന്നായി എഴുതി! മനസ്സിനെ സ്പര്‍ശിച്ച കവിത!
    നീലക്കടമ്പായി..................
    അക്ഷരതെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കുമല്ലോ.
    ആശംസകള്‍.....!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനു, സന്തോഷം ...ഒരു പഴയ പോസ്റ്റ്‌ ' ഡിസംബര്‍"""" """"" '. വായിക്കുമല്ലോ .
      സ്നേഹപൂര്‍വ്വം ...മറ്റൊരാള്‍

      Delete
  5. In this decayed hole among the mountains
    In the faint moonlight, the grass is singing
    Over the tumbled graves, about the chapel
    There is the empty chapel, only the wind's home.
    It has no windows, and the door swings,
    Dry bones can harm no one.
    Only a cock stood on the rooftree
    Co co rico co co rico
    In a flash of lightning. Then a damp gust
    Bringing rain

    Ganga was sunken, and the limp leaves
    Waited for rain, while the black clouds
    Gathered far distant, over Himavant.
    The jungle crouched, humped in silence.
    Then spoke the thunder....

    T. S. Eliot: "What the Thunder Said"

    ഒരു കാര്മേരഘം പെയ്തൊഴിഞ്ഞതിന്റെ നനവുണ്ട് എല്ലാ വരികളിലും...
    ഒരു കുട കടം തരാമോ മാഷേ?

    ReplyDelete
  6. തപന്‍,
    മാനത്ത് മഴക്കാറ് നിറയുമ്പോള്‍ മനസ്സും മൂടികെട്ടും
    മഴപെയ്യുമ്പോള്‍ മനസ്സ് നിറയും
    പെയ്തൊഴിഞ്ഞ ആകാശം കാണുമ്പോള്‍ എല്ലാം ശാന്തം
    കടമായ് ഒരു കുടയെന്തിന്, നീലാകാശം തന്നെ തരാം .
    Dry bones can harm no one....

    ReplyDelete