ഒരു നുണയാണ് നമ്മള്‍
അകവും പുറവും ചായം തേച്ചത്
കീഴടക്കിയ കൊടുമുടിയുടെ ശൂന്ന്യതയില്‍ പകച്
തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമറിയും തനിച്ആണെന്ന്
തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമറിയും തനിച്ആണെന്ന്
ചില മുറിവുകള്‍ ഇന്നും പുഴുവരിക്കുന്നു
ചില നോട്ടങ്ങളുള്ളില്‍ ഇമ പൂട്ടാതെയുറങ്ങുന്നു
ഒരു വാക്കുകൊണ്ടകമാകെ പൊള്ളുന്നു
എങ്കിലുമോരു തലോടലില്‍ എല്ലാം മറന്നുറങ്ങുന്നു
അന്യരുടെ വ്യഥകളില്‍ നീറുമ്പോഴും
നിന്റെ നൊമ്പരം കാണാതെ പോയ്
അന്യരുടെ വ്യഥകളില്‍ നീറുമ്പോഴും
നിന്റെ നൊമ്പരം കാണാതെ പോയ്
സ്വാന്ത്വനം തേടിയ രാവുകള്‍ കലഹമായോടുങ്ങി
ചിരി വറ്റിയ ചുണ്ടില്‍ രോക്ഷം മൌനമുദ്രയായ്
ഒരേ യാത്രയില്‍ നാം കണ്ടത് രണ്ടുലോകം
ഒരേ കനിയില്‍ നുകര്‍ന്നത് കയ്പ്പും മധുരവും
ഒരേ ശയ്യയില്‍ മഞ്ഞുമല പുണര്‍ന്നുറങ്ങി നാം
ഒരേ ചൂണ്ടയില്‍ കൊരുത്ത മീനുകള്‍
ഒരു നേരിഴപിരിഞ്ഞ നുണകള്‍
___________________________________________________
painting courtesy:ANDRE DESJARDINS
ഒരേ കനിയില്‍ നുകര്‍ന്നത് കയ്പ്പും മധുരവും
ഒരേ ശയ്യയില്‍ മഞ്ഞുമല പുണര്‍ന്നുറങ്ങി നാം
ഒരേ ചൂണ്ടയില്‍ കൊരുത്ത മീനുകള്‍
ഒരു നേരിഴപിരിഞ്ഞ നുണകള്‍
___________________________________________________
painting courtesy:ANDRE DESJARDINS
അതെ, തികച്ചും ശരി. ദൈവത്തിനു പോലും ഒന്നിച്ചു ചേർക്കാനാവാത്തത്......
ReplyDeleteചില വരികൾ അപൂർവ സുന്ദരം. അവസാന വരി പ്രത്യേകിച്ച്..
ആശംസകൾ.
ഈ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടേ?
എച്മു ,നന്ദി...
ReplyDeleteവേഡ് വെരിഫികേഷന്‍ ഒഴിവാക്കിയിട്ടുണ്ട്
പരസ്പര ഭിന്നമായത് ഒന്നിച്ചു ചേരുന്ന കാഴ്ച......
ReplyDeleteപദപ്രയോഗങ്ങളും അസ്സലായി.......
ഇനിയും പ്രതീക്ഷിക്കുന്നു....
വളരെ നന്ദി ....സാന്ദ്ര
ReplyDeleteavasaana varikal valare nannaayi.Thudaruka.Aasamsakalode....
ReplyDeleteകവിത കൊള്ളാം ..
ReplyDelete