Pages

Wednesday, November 30, 2011

നുറുങ്ങുകള്‍-2

എന്റെ ദാഹം ഒരു കടലായിരുന്നു
നീ പകര്‍ന്നത് ഒരു തുള്ളി മാത്രം
നന്ദി ,ഒരു തുള്ളിയിലും കടലുണ്ടല്ലോ

*                *            *

ഷെയ് ലോക്കിനു എന്റെ മാംസം നല്‍കാന്‍ തീരുമാനമായ്
രക്തം ചീന്താതെ മുറിക്കണമേന്നായപ്പോള്‍
ഉത്തരവിനെതിരെ അയാള്‍ അപ്പീല്‍ പോയി
ചോര വറ്റിയ ഞാന്‍ വിധിയും കാത്തിരിക്കുന്നു

*             *              * 

മഴന്നനഞ്ഞ ബാല്യം
വെയില്‍ കാളിയ യൌവനം
ഇരുള്‍ മൂടിയ വാര്‍ദ്ധക്യം
മരണമൊരു പുലരിയാവുമോ?

8 comments:

  1. നന്നായിട്ടുണ്ടല്ലോ... അഭിനന്ദനങ്ങള്‍...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. സ്നേഹത്തിന്‍റെ കടലിനു എന്തൊരു ഉപ്പ് രസമാണ്?

    രാത്രിയില്‍ ഒറ്റക്കിരുന്നു കരഞ്ഞ കണ്ണീരു വീണിട്ടാവും.

    രക്തവും, വിയര്‍പ്പും എത്ര ഒളിപ്പിച്ചു വെച്ചാലും

    കവിതയായി വന്നു ദുര്‍ഗന്ധം വമിപ്പിക്കും...

    പുലരികളില്‍ കൈകള്‍ കോര്‍ത്ത്‌ നടന്നു നീങ്ങാന്‍

    നിന്റെ കരതലപ്പുകള്‍

    സ്വപ്നം കാണുന്നത് കൊണ്ട് ആത്മഹത്യ

    ചെയ്തില്ല ഇത് വരെ!!!

    ഈ കവിത ഇങ്ങനെ വായിക്കാന്‍ തോന്നി എനിക്ക്,

    ReplyDelete
  4. തപന്‍,

    നിങ്ങളെന്റെ വരികളുടെ ഹൃദയത്തില്‍ തൊട്ടു .....

    നമ്മുടെ ഉള്ളില്‍ ഒരേ കടല്‍ ...അലകളടങ്ങാതെ

    ReplyDelete
  5. സാലിഹ് ,,,നന്ദി പാറകമ്പനിയും പറഞ്ഞുവെച്ചതും കണ്ടു ,,സന്തോഷം വീണ്ടും കാണാം ,,സ്നേഹപൂര്‍വ്വം ..മറ്റൊരാള്‍

    ReplyDelete
  6. AMAZING...The style of writing....word selection.....above all kavithayude avvachyamaya oru othukkam.....aashamsakal....

    ReplyDelete
  7. sandra, പ്രതീക്ഷിച്ചിരുന്നു ....വളരെ സന്തോഷം

    ReplyDelete
  8. കാണാതെ കാണാൻ കഴിയുന്ന ഈ സിദ്ധിയുണ്ടാവട്ടെ എന്നും......

    അഭിനന്ദനങ്ങൾ.

    ReplyDelete