Pages

Wednesday, September 7, 2011

തമോഗര്‍ത്തം

ഓര്‍മ്മ നഷ്ടപെട്ടവരുടെ ഓര്‍മ്മക്ക്

ഓര്‍മ്മകള്‍ പടിയിറങ്ങിയ ഏകാന്ത പന്ജരം
നട തുറന്നില്ലിനിയും സദയം മോഹമൃത്യു .
ഇരുള്മഴയില്‍നനഞ്ഞു കുതിരുന്നു
വാക്കുകള്‍ കൊഴിഞ്ഞു തീര്‍ന്ന പാഴ് പുസ്തകം.

മാഞ്ഞുപോയ് നിനവും കിനാക്കളും
മറന്നുപോയ്‌ ചിരിയുംകരച്ചിലും
മറഞ്ഞുപോയ്‌ നിലാവും കവിതയും
മറ്റൊ രാളുടെതായ് ജീവിതം .

വിമൂകസ്മ്രുതികളും സ്വപ്നസംമോഹാനങ്ങളും
അന്തരാത്മാവിന്‍ ഏകലോചനം
അകക്കണ്ണില്‍ അമ്ലമെഴുതിയ കൊടുംകാലം.
അന്ധകാരഭരിതമീ ആരണ്യ രാവിന്‍- 
അന്ത്യയാമങ്ങളില്‍ വരുമോ അരുന്ധതി.

സ്മരണകള്‍ പീലിയുഴിയുമ്പോള്‍ 
ഏകാന്ത  ബാല്യവും മധുരം
സ്മ്രുതിനിലാവിന്‍ കുളിരില്‍ പ്രണയമതിദീപ്തം
നെഞ്ചിലെ കടലിരംബവേ
തോറ്റ സമരങ്ങളും തീഷ്ണം
ഇന്നലെയുടെ  ജാലക കാഴ്ചയില്‍  
ദുഖവും സാന്ത്വനം .

ചിതലരിച്ചുപോയ് പുറങ്ങള്‍ ഒക്കെയും
ബാക്കിയാവുമോ ഒരു വരിയെങ്കിലും

ഒര്ക്കുകവല്ലപ്പൊഴുമെന്നൊര്മിപിച സ്നേഹവും
മറവിയുടെ മൌനങ്ങളില്‍ ആഴ്ന്നുപോയ്*
ഏകാന്ത ബന്ദിതന്‍ കയ്യിലെ പന്തുപോല്‍
വൃഥാചലിക്കുന്ന ജീവിതം **

നിശൂന്ന്യം സ്മ്രുതിമണ്ഡലം തമോഗര്‍ത്തം
ഇലപൊഴിയും പടുമരത്തില്‍
തളിര്‍ക്കുമോ ഇനിയൊരു വസന്തവും വര്‍ഷവും

വിസ്മൃതിയുടെ ഹിമാസാഗര ജഡതയില്‍ 
സ്മൃതിയുടെ  പാദമുദ്ര തെരയുന്നു 
നഗ്ന്നനാം അന്ധ യാത്രികന്‍ 
*****************************

സെപ്റ്റംബര്‍ ൮ അല്ഷ്യ്മെര്സ് ദിനം  
*കവി പി .ഭാസ്കരന്‍ മറവിരോഗ ബാധിതനായിരുന്നു .
**പപ്പിയോനിലെ ഏകാന്ത തടവുകാരന്‍ .

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. മനസ്സിനെ സ്പര്‍ശിച്ചു കടന്നു പോകുന്ന വരികള്‍ .....
    ഭാസ്കരന്‍ മാഷ്‌ ദീപ്തമായ ഓര്‍മ്മയാകുന്നു.......
    ആശംസകള്‍.........ഈ മറവി ദിനത്തില്‍ .............

    ReplyDelete
  3. വായിയ്ക്കാൻ വൈകി ക്ഷമിയ്ക്കുക.

    വരികളിൽ സങ്കടം..

    ReplyDelete