Pages

Monday, January 17, 2011

മറ്റൊരാള്‍

ഓര്‍മവെച്ച നാള്‍ മുതല്‍ ഉള്ളിലുണ്ടോരാള്‍
ഏറെ നോവിച്ചും കലഹിച്ചും പ്രജ്ഞയുടെ മറു പാതിയായ് .
സ്മൃതി തന്‍ വ്രണങ്ങളില്‍ നഖമമര്‍ത്തിയും
സ്വപ്നങ്ങളില്‍ അജ്ഞാത സ്നേഹ സ്പര്‍ശത്താല്‍ നനഞ്ഞും
എന്നും ഉണര്‍ന്നിരിക്കുന്നു മറ്റൊരാള്‍ ......

എന്നിലെ നിന്നെ തെരയുമ്പോള്‍ അറിയുന്നു
പോരാളിയാണ് എങ്കിലും അടിമ ,
അരാജകനെങ്കിലും വിധേയന്‍
പ്രണയിയാണ് ഞാന്‍ , വൈരാഗിയും
എഴുതുമ്പോള്‍ മാത്രം കവിയായ്‌ ചമഞ്ഞും
കണ്ണിറുക്കി ചിരിക്കുന്നു മറ്റൊരാള്‍ .......

ഞാനാം മൃഗത്തെ കടിഞാനിട്ടും കയര്‍ ഊരിയും
ചിന്തയില്‍ അശാന്തി യായി നീറി പടര്‍ന്നും
ഉത്തരങ്ങളില്‍ മറു ചോദ്യമായ് കല്ലുരുട്ടി കയറ്റിയും
വിശ്വാസങ്ങളില്‍ സന്ദേഹം ആയി സ്വാസ്ഥ്യം കെടുത്തിയും
ഒഴിയാബാധയായ് മറ്റൊരാള്‍. .....








3 comments:

  1. നമ്മുടെ പൊയ്മുഖങ്ങളിലേക്ക് നേരിന്‍റെ നുകമാഴ്ത്തിക്കൊണ്ട് ഒരാള്‍....വരികള്‍ പതിവ് പോലെ മനോഹരം.....

    ReplyDelete
  2. യാദൃശ്ചികമായാണ് ഇവിടെ വന്നത്. ബ്ലോഗുഗള്‍ മറിച്ചു നോക്കുന്നതിനിടയില്‍...വരികളില്‍ എല്ലാം ഒരു ദ്വന്ദ ബോധത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അനുഭവപ്പെടുന്നുണ്ട്. ഒരേ സമയം ഗൃഹസ്ഥനും, സംന്യാസിയുമായ, അസ്വസ്ഥനായ, ക്ഷീണിതനായ ഇടക്കെല്ലാം നിരാശനായ ഒരു കവി. വാക്കുകളില്‍ നിങ്ങള്‍ കനല്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു കൂടുതല്‍ എഴുതൂ മാഷേ... ഭാവുകങ്ങള്‍

    ReplyDelete