കത്തുന്ന വേനലില്‍ ചുട്ടു പൊള്ളുന്ന പടുമരം
ഉച്ചവെയില്‍ നക്കിത്തുടച്ചു തണലിന്റെ അവസാനതുള്ളിയും
ഉണങ്ങിയ ചില്ലകളിലിനി ഒരു തളിര്‍ പോലുമില്ല
അരികത്തുമകലത്തുമാരുമില്ലാ ഒറ്റമരം .
നഗ്നമാം ശാഖികളിലിനിയും അഭയമില്ല
നിനക്കിളവേല്‍ക്കാന്‍ ഒരിലയുടെ തണല്‍ പോലും തരാനില്ല .
എന്നില്‍ കൂടുകൂട്ടിയ ഓരോ നിമിഷത്തിനും നന്ദി
സ്നേഹപൂര്‍വ്വം എന്നെ ഉപേക്ഷിച്ചു പറന്നു പോകു .
_____________________________________________________________________
imagecourtesy : googleimage
സ്നേഹപൂർവ്വം ഉപേക്ഷിയ്ക്കാൻ ആരും പഠിച്ചില്ലല്ലോ...
ReplyDeleteഎച്മു,...നേരത്തെ എത്തിയല്ലോ ..നന്ദി .സ്നേഹപൂര്‍വ്വം ഉപേക്ഷിക്കേണ്ടി വരുന്നത് തീരാത്ത വേദനയാണ് ..
ReplyDeletesariyanu...chilathu snehathode upekshikenti varum....atharkum manasilavilla.....
Deleteഅതെ അതൊരു തീരാത്ത വേദനയാണ്..
Deleteoro variyilumund aa nissahayatha.....
ReplyDeleteസാന്ദ്ര, സന്തോഷം ,വീണ്ടും കാണാം
Deleteതന്റെ കൈകള്‍ താങ്ങി നിര്‍ത്തിയ കൂട്ടിലെ കിളിക്കുഞ്ഞിനെ കുറിച്ചുള്ള നിങ്ങളുടെ ആധിയാണ് മാഷേ ഈ പടുമരം (ഞങ്ങള്‍ക്കിത് പാടും മരമാണ് ) സ്നേഹപൂര്‍വ്വം ഉപേക്ഷിച്ചു പോകുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കുന്നത്.
ReplyDeleteവരികളില്‍ ഇത്രയ്ക്കു ഏകാന്തത എങ്ങനെയാണ് നിങ്ങള്‍ ഒളിപ്പിച്ചു വെക്കുന്നത്?
തപന്‍ , അഭയം നല്‍കുമ്പോള്‍ നാം സ്വയം അഭയം തേടുന്നു
ReplyDelete