കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നൊരു
പുല്‍നാമ്പ് പുഞ്ചി രിക്കുന്നു .
ഇളം തണ്ടില്‍ രണ്ടിലയും ഒരു കുഞ്ഞുപൂവും .
ഞാനത് മൊബൈലില്‍ പകര്‍ത്തിവെച്ചു
എന്റെ ആകുലതകളില്‍
വീണ്ടും വായിച്ചു നോക്കാന്‍ .
** ** ** ** **
മരുഭൂമിയുടെ ഏകാന്തതയില്‍ നഷ്ടപ്പെടുമ്പോള്‍
ഞാന്‍, ഞാന്‍ മാത്രം
ആകാശത്ത് ഒറ്റക്കായൊരു മേഘം
തെറ്റാനൊരു വഴി പോലുമില്ലാതെ പിഞ്ഞിത്തീരുന്നു .
** ** ** ** ** **
ആള്‍കൂട്ടത്തില്‍ തനിച്ചാവുമ്പോഴാണ്
നാം നമ്മെ തിരിച്ചറിയുന്നത് .
എകാന്തതയിലൊരു കൂട്ട് തേടുമ്പോഴാണ്
നാം നമ്മെ സ്നേഹിക്കാന്‍ തുടങ്ങുന്നത് .
** ** ** ** ** **
ഏകാന്തത പങ്കുവെക്കാനാവില്ല -
മരണവും .
** ** ** ** ** **
നിന്റെ ഏകാന്തതയില്‍ല്‍ ഒരിക്കലെങ്കിലും
നീയെന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടാവും .
എന്റെ ഓര്‍മ്മകള്‍ക്ക് മേല്‍ നിന്‍റെ കണ്ണീര്‍ ഒരുനാള്‍
പ്രണയത്തിന്റെ നനവ് പകര്‍ന്നിട്ടുണ്ടാവും
____________________________________________________________