മഹാപ്രസ്ഥാനം
തിരിഞ്ഞു നോക്കാത്തവരാണ് വിജയികള്‍
അവര്‍ക്കുള്ളതാണ് സ്വര്‍ഗ്ഗം
എന്നിട്ടും തിരിഞ്ഞുനോക്കി പരാജയപ്പെട്ടവരുടെ സ്വര്‍ഗ്ഗം
ചരിത്രം പോലും തിരിച്ചറിയാറില്ല
ചിലപ്പോഴെങ്കിലും തോല്‍വിയും ജയമാണ് .
*
ഓര്‍ക്കുവാനൊരു ശിമയോന്‍ പോലുമില്ല
മറക്കുവാന്‍ കുരിശിന്റെ വഴിയത്രയും .
*
ദൈവത്തിന്റെ മനോഹര സൃഷ്ടി മനുഷ്യനാവാം,പക്ഷെ -
മനുഷ്യന്റെ മോശം സൃഷ്ടിയാണ് ദൈവം .
അവന്‍ അവനെത്തന്നെ ദൈവമായ് പകര്‍ത്തി വെച്ചു.
*
കാണാതാവുന്നവര്‍ ദൈവത്തെപ്പോലെയാണ്
ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാം
ഒരിക്കല്‍ കണ്ടെത്തുമെന്നും .
ചിലപ്പോള്‍ തോല്‍വികളാണ് സ്വര്‍ഗം സമ്മാനിക്കുന്നത്!!
ReplyDeleteഇടയ്ക്കെങ്കിലും ഒന്ന് തിരുഞ്ഞുനോക്കുന്നത് നല്ലതാണ്...കാലിടറി വീഴാതെ പോവാന്‍ അത് സഹായിച്ചേക്കും.
*
കുരിശു ചുമന്നത് ഞാനൊരു യേശുക്രിസ്തു ആയതു കൊണ്ടുമല്ല,
ക്രൂശില്‍ മരിക്കാന്‍ കൂടെപ്പോകേണ്ടി വന്ന കള്ളനായാണ് .
*
നഷടപ്പെടുന്നത് ഞാന്‍ തന്നെയാവുമ്പോള്‍, കാണാതാവുന്നത് എന്നെതന്നെയാവുമ്പോള്‍ ആരാണ് ദൈവം??
അവന്തിക , ആദ്യം എത്തിയതില്‍ സന്തോഷം
Deleteതോല്‍വിയുടെ സുഖം തോറ്റുകൊടുക്കുമ്പോഴേ അറിയൂ
തിരിഞ്ഞുനോക്കി തോറ്റുപോയവര്‍ നന്ദിതയെ ഓര്‍മ്മിപ്പിച്ചു.അവര്‍ തിരിഞ്ഞു നോക്കാതെ വിജയിച്ചവരായിരുന്നിട്ടും ....!! കാണാതാവുന്നവര്‍ രാധികയുടെ ദൈവവിളിയെയും ഓര്‍മ്മിപ്പിച്ചു.....നല്ല കവിതകള്‍.അക്ഷരം നുറുങ്ങായെക്കാംഎന്കിലും ആശയം അത്ര നുറുങ്ങല്ല.....വളരെ സന്തോഷം!!
ReplyDeleteഉണ്ണി , സന്തോഷം
ReplyDeleteകാണാതവുന്നവര്‍ നമ്മുടെ ഉള്ളില്‍ തന്നെയാവും, അവരെ തിരിച്ചറിയുമ്പോള്‍ നാം നമ്മളെ തന്നെ തിരിച്ചറിയാന്‍ തുടങ്ങുന്നു .
പ്രിയപ്പെട്ട കോണത്താന്‍,
ReplyDeleteവിജയം എപ്പോഴും വിജയമാകണമെന്നില്ല,കേട്ടോ!
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. !
കടന്നു വന്ന വഴികള്‍ ഒരിക്കലും മറന്നു കൂടാ!
നന്നായി,ഈ ചിന്താശകലങ്ങള്‍ !
സസ്നേഹം,
അനു
അനു .അഭിപ്രായങ്ങള്‍ക്ക് നന്ദി .വിജയങ്ങള്‍ നേരുന്നു
ReplyDeleteസ്നേഹപൂര്‍വ്വം ...മറ്റൊരാള്‍ .
അസ്വസ്ഥതയിലേക്ക് മയങ്ങി വീഴും പോലെയുള്ള
ReplyDeleteവിജയങ്ങളെക്കാള്‍ എത്രയോ പ്രിയപ്പെട്ടതാണ്
ഈ തോറ്റു പിന്‍വാങ്ങല്‍......!
പരാജിതരുടെ പടയോടെതിര്‍ക്കാന്‍
ഏതു ദൈവത്തിനാണ് ധൈര്യം?
നാം ഒരു ജനതയാകുന്നു, പ്രതീകവും...
കൊള്ളാം,കോണത്താൻ..പുതുമയുള്ള ചിന്തകൾ..
ReplyDeleteകാണാതാവുന്നവർ ദൈവത്തെപ്പോലെയായിരിക്കാം..
പക്ഷെ പ്രിയപ്പെട്ടവർക്ക് അവർ ദൈവത്തെക്കാൾ വലിയ അന്വേഷണമാണ്..
(കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ ഉപകാരമായി..)
സോറി ,ഇപ്പോഴാണ് കണ്ടത്. സ്നേഹപൂര്‍വ്വം, മറ്റൊരാള്‍
Deleteതപന്‍ ,
ReplyDeleteനെഞ്ചിലെ കടലിരമ്പവേ
തോറ്റ സമരങ്ങളും തീക്ഷ്ണം
ഇന്നലെയുടെ ജാലകക്കാഴ്ചയില്‍
ദു:ഖവും സാന്ത്വനം
ഈ നല്ല ചിന്തകളിൽ വരികളിൽ അറിയാനും വരാനും വൈകി. നഷ്ടബോധം തോന്നുന്നു. (ഇരിപ്പിടത്തിനോട്, എച്ചുമുവിനോട് കടപ്പാട് ഇവിടെ എത്താൻ സഹായിച്ചതിന്)
Deleteഓ:ടോ: പുതിയ പോസ്റ്റുകൾ അറിയിക്കണേ...
ഉഷശ്രീ ...ഇതുവഴി വന്നതില്‍ സന്തോഷം ..(എച്ചുമുവിന്റെ പോസ്റ്റില്‍ അഭിപ്രായങ്ങള്‍ കണ്ടിട്ടുണ്ട്. )
Deleteനന്നായി ഈ നുറുങ്ങു ചിന്തകള്‍ ..
ReplyDeleteതോല്‍വിയുടെ സുഖമറിയാന്‍ തോറ്റു ജയിക്കുന്നവര്‍ ഉണ്ട് .
നന്നായി എഴുതി
നന്ദി
സതീശന്‍ , അഭിപ്രായങ്ങള്‍ക്ക് നന്ദി ,വീണ്ടും കാണാം
ReplyDelete