Pages

Tuesday, August 28, 2012

മൃതാനന്ദം

സത്നാം , തഥാഗതന്‍റെ ബോധ ഗയയില്‍ നിന്നും
നീ വെളിച്ചം തേടി വന്നതീ ഭ്രാന്താലയത്തില്‍ .

ആത്മീയതയുടെ ആഗോള വിതരണക്കാരാണ് ഞങ്ങള്‍
ഇവിടെ ചില്ലറ വില്‍പ്പനയില്ല മകനെ .

കൂട്ടം തെറ്റി അലയുന്നവനെ സ്നേഹിക്കുന്നതിലും
കൂട്ടം കൂടുന്നവരെ ആശ്ലേഷിക്കുന്നതിലാണ് മെച്ചം ,

മോക്ഷം തേടിയ ആദ്യ ഇര നീയല്ല
മുമ്പേ ഉത്തരം നേടിയ എത്രയോ അന്വേഷികള്‍

നിന്നെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍
അമ്രതാനന്ദത്തിന്റെ തനി സ്വരൂപം  കണ്ടു ഞെട്ടിയതു ഞങ്ങള്‍ .

ഞെട്ടല്‍ മാറും മുമ്പേ  അന്‍പിന്റെ  ചാനലില്‍
പ്രപഞ്ച സ്നേഹ ഗിരി പ്രഭാഷണം കേട്ട് ഞെട്ടാന്‍ മറന്നതും ഞങ്ങള്‍

സത്നാം ,ഉണങ്ങാത്ത മുറിവുമായ്‌
നീ അമ്മയെ കാത്തിരിക്കുന്നുണ്ടാവും .

എന്നോട് എന്തിനിത് ചെയ്തു എന്ന് ചോദിക്കരുത്
മോക്ഷം തന്നതിന് ദക്ഷിണ നല്‍കേണ്ടിവരും .

എല്ലാം അമൃതം  ആനന്ദം  മായാ മയം .









12 comments:

  1. ഇത്തിരി അധികം വാച്യമായി എന്നു തോന്നുന്നു. എങ്കിലും .......
    വല്ലാതെ ഭയം തോന്നുന്ന ഒരു കാലം.

    ReplyDelete
    Replies
    1. ഭയം വേണം ,എങ്കിലേ കരുതലുണ്ടാവൂ

      Delete
  2. കരുതിയിരിക്കണമെന്നറിയാതെ പോയി
    മനോരോഗിയെന്ന് മാളോർ ചൊന്നു
    ആ മനം ഞാനറിയാതെ പോയതോ
    ഈ മനം ആരുമറിയാതെ പോയതോ
    ശേഷം ഞാനീ തണുത്തുറഞ്ഞ പെട്ടിക്കുള്ളിലായി;
    വന്നതൊറ്റക്ക് , ഇപ്പോൾ പോകുന്നത് രാജകീയമായി
    ഞാനൊന്നുമറിഞ്ഞില്ല പാപമൊന്നും ചെയ്തില്ല,
    ഞാനൊന്നുമറിഞ്ഞില്ല പാപമൊന്നും ചെയ്തില്ല.........

    ReplyDelete
    Replies
    1. ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഇനിയും സംശയമില്ലല്ലോ ...

      Delete
  3. കരുതിയിരിക്കണമെന്നറിയാതെ പോയി
    മനോരോഗിയെന്ന് മാളോർ ചൊന്നു
    ആ മനം ഞാനറിയാതെ പോയതോ
    ഈ മനം ആരുമറിയാതെ പോയതോ
    ശേഷം ഞാനീ തണുത്തുറഞ്ഞ പെട്ടിക്കുള്ളിലായി;
    വന്നതൊറ്റക്ക് , ഇപ്പോൾ പോകുന്നത് രാജകീയമായി
    ഞാനൊന്നുമറിഞ്ഞില്ല പാപമൊന്നും ചെയ്തില്ല,
    ഞാനൊന്നുമറിഞ്ഞില്ല പാപമൊന്നും ചെയ്തില്ല.........

    ReplyDelete
  4. Inganeyenkilum prathishedikkam namukk.......

    ReplyDelete
    Replies
    1. സാന്ദ്ര , ഇത് ഈ കാലത്ത് ജീവിക്കേണ്ടി വരുന്നതിന്റെ നിസ്സഹായതയാണ് .

      Delete
  5. Inganeyenkilum prathishedikkam namukk.......

    ReplyDelete
  6. സ്വാഗതം , വീണ്ടും കാണാം ...സ്നേഹപൂര്‍വ്വം മറ്റൊരാള്‍ .

    ReplyDelete
  7. പേരുകളെ കുറിച്ചാണ് വീണ്ടും സംശയങ്ങള്‍..............
    സത്നം എന്നാല്‍ പേര് സത്യമായവന്‍...//...

    നീ നിലവിളിചോടിയ ഇടനാഴി,
    ഇഴഞ്ഞു നീങ്ങി നക്കി കുടിച്ച വെള്ളം
    രക്തക്കറ പുരണ്ട ക്ലോസറ്റ്‌
    സാക്ഷി പറയാന്‍ ഇവരാരുമെത്തില്ല

    നൊന്തു പെറ്റവള്‍ക്കും,
    കൊന്നു തിന്നവള്‍ക്കും
    പേര് ഒന്നാവുന്നതെങ്ങനെ

    'അമ്മ'

    ReplyDelete
  8. തപന്‍ . you said it...
    ( blog ല്‍ ഒന്നും എഴുതി കാണാറില്ല ,എഴുതണം .താങ്കള്‍ക്ക് നല്ലയൊരു ശൈലിയുണ്ട് .തപനം കെട്ടുപോകാതെ സൂക്ഷിക്കുക .)

    ReplyDelete