അകലം
നമ്മുടെ നെഞ്ചിനിടയില്‍ വിയര്‍പ്പിന്റെ അകലം മാത്രം ,
എങ്കിലും നമ്മുടെ ഭാഷകള്‍ വിഭിന്നം
ഒടുവില്‍ യാത്രാമൊഴി ചൊല്ലുമ്പോള്‍
പരസ്പരം വാക്കുകള്‍ തിരിച്ചറിയാന്‍ തുടങ്ങും
പക്ഷെ ,ചില യാത്രകള്‍ മാറ്റിവെക്കാനാവില്ല.ആണും പെണ്ണും
അവള്‍ പൂച്ചയാണ് .
എപ്പൊഴും ലാളിക്കപ്പെടണം,എങ്കിലും
തഴുകുമ്പോള്‍ അറിയാതൊന്നു നൊന്തു പോയാല്‍
ഒളിച്ചു വെച്ച നഖങ്ങള്‍ പുറത്തുവരും .
അവന്‍ പട്ടിയെ പോലെയും
എത്ര ഏറു കൊണ്ടാലും വിട്ടു പോവില്ല ,
എന്നോ നുകര്‍ന്ന ഒരു തലോടലിന്റെ ഓര്‍മ്മയില്‍.
കവിത
കവിതയെനിക്ക് ആമയുടെ പുറന്തോടാണ്,
എവിടെയും എന്നെ പിന്നിലാക്കുന്നു ,എങ്കിലും
എപ്പോഴുമെന്നെ പൊതിഞ്ഞു നില്‍ക്കുന്നു
Happy to post the first comment................awesome.....
ReplyDeletewelcome, Sandra.
Deleteകൊള്ളാം..നല്ല ചിന്തകൾ..
ReplyDeleteviddiman , thank you.
Delete"But poetry has not died, it has a cat’s nine lives. They harass it, they drag it through the streets, they spit on it and make it the butt of their jokes, they try to strangle it, drive it into exile, throw it into prison, pump lead into it, and it survives every attempt with a clear face and a smile as bright as grains of rice.”: Neruda
ReplyDeleteതോറ്റവന്റെ പാട്ടാണ് ഏറ്റവും നല്ല പാട്ട് മാഷേ...
തപന്‍ , എല്ലാ കലയും തോല്‍വിയില്‍ നിന്നാവും നാമ്പെടുക്കുന്നത് .
Deletegambheeramayi...... aashamsakal......... blogil puthiya post...... ATHIRU....... vaayikkane............
ReplyDelete