Pages

Wednesday, January 16, 2013

ഗാന്ധി

stock photo : Indian Rupee bank notes background

എല്ലാ കൂട്ടികൊടുപ്പിനും സാക്ഷിയാണ് ഗാന്ധി

മണലൂറ്റാനും
മലതുരക്കാനും 
കാടെരിക്കാനും 
ഇടനിലക്കാരന്‍ ഗാന്ധി .

രാവില്‍ മുലകള്‍ക്കിടയില്‍ നനയുന്ന ഗാന്ധി 
സാറിന്‍റെ കൈമടക്കില്‍  ചുക്കിച്ചുളിഞ്ഞ ഗാന്ധി 
 വലിയ ദൈവങ്ങള്‍ക്ക് ചുളിവ് വീഴാത്ത  ഗാന്ധി 
നമുക്ക്‌ മരുന്നിന് തികയാത്ത ഗാന്ധി .

കൊടികള്‍ക്കെല്ലാം വടിയാണ് ഗാന്ധി 
നയിക്കുന്നവന്  നാവിന്‍റെ ബലമാണ്‌ ഗാന്ധി
കാവിക്കും പച്ചക്കും ഒരുപോലെ  പ്രിയനാണ് ഗാന്ധി
നമ്മെ ഭരിക്കുന്നതെന്നുമീ ഗാന്ധി
നമ്മുടെ ഇഷ്ടദൈവവും ഗാന്ധി .

ഗാന്ധിയില്ലാതെ നമുക്കെന്താഘോഷം
എന്നിട്ടും ചിലര്‍ പുലമ്പുന്നു-
നമ്മള്‍ ഗാന്ധിയെ  മറന്നെന്ന്
ഇതിലുമപ്പുറം ഗാന്ധിസം നടപ്പാക്കുന്നതെങ്ങനെ ?



4 comments:

  1. ശരിയാണു. ഇതില്‍ കൂടുതല്‍ എന്തു ഗാന്ധിസം? നല്ല മൂര്‍ച്ചയുള്ള വരികള്‍...

    ReplyDelete
    Replies
    1. ഇപ്പോള്‍ എല്ലാവരും ഗാന്ധിയന്മാരാണ്

      Delete
  2. ഗാന്ധിയെ മറന്നതുന്നുമില്ല നാട്ടിലത് നിശ്ചയം..!

    ReplyDelete
  3. ഗാന്ധിയെ മറന്നില്ലെന്നല്ല ,ഇപ്പോള്‍ ഗാന്ധിയെ മാത്രമേ ഓര്‍മയുള്ളു ..

    ReplyDelete