unlimited stupidity
_____________
നമ്മുടെ ബുദ്ധിജീവി സമൂഹം മലയാളികളെ ,കേരളത്തിന്റെ ചിന്തകളെയും സര്ഗാത്മക സൃഷ്ടികളേയും വിലയിരുത്തുമ്പോൾ പൊതുവെ പറയുന്ന ഒരു പോരായ്മ ഉണ്ട് .നമ്മൾ ഒരു യുദ്ധം അനുഭവിച്ചിട്ടില്ല .ഒരു യുദ്ധത്തിന്റെ ഭീകരതയിലൂടെയും കടന്നു പോയിട്ടില്ല .ആ അനുഭവത്തിന്റെ കുറവ് നമ്മുടെ സൃഷ്ടികളിൽ തെളിയുന്നുണ്ട് .
ശരിയാണ് ,നമ്മൾ ഒരു യുദ്ധത്തിലും നേരിട്ട് പങ്കെടു ത്തിട്ടില്ല .ഇന്ത്യ പങ്കാളിയായ യുദ്ധങ്ങളും നമ്മെ ഒരു യുദ്ധാനുഭാവത്തിലേക്ക് തള്ളിവിട്ടിട്ടില്ല .
പക്ഷെ ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആന്ത്യത്തിൽ നമുക്ക് ,മലയാളികളിൽ ഒരു നല്ല പങ്കു ജനങ്ങള്ക്കും ഒരു ഭീകരമായ യുദ്ധാനുഭവത്തിലൂടെ കടന്നു പോവേണ്ടി വന്നു .
1990 ൽ ഇറാക്കിന്റെ കുവൈറ്റ് അധിനിവേശം .അന്ന് അവിടെയുണ്ടായിരുന്ന രണ്ടു ലക്ഷത്തിൽ താഴെയുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു .ജന്മദേശത്തുനിന്നും ഇത്രയും അകലെ ഒരു യുദ്ധത്തിന്റെ നടുവിൽ അകപ്പെടുക .അഭയത്തിനു ആരുമില്ല .(കുവൈറ്റ് ഭരണാധികാരികൾ മണിക്കൂറുകൾ ക്കകം അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു ) .ഏറെ യാതനകൾക്കൊടുവിൽ അവർ അവിടെയുള്ളതെല്ലാം ഉപേക്ഷിച്ചു പാലായനം ചെയ്തു .ജോർദാൻ വഴിയും മറ്റും നാട്ടിലെത്തി .
അന്ന് ഇറാക്കിന്റെ ഭരണാധികാരി സദ്ദാം ഹുസൈൻ ആയിരുന്നു .കുവൈറ്റ് പിടിക്കുക മാത്രമല്ല അവിടുത്തെ എണ്ണ കിണറുൾക്ക് തീവെച്ച് പരിസ്ഥിതി നാശവും ലക്ഷക്കണക്കിന് ബാരൽ ഇന്ധനവും നഷ്ടപ്പെടുത്തുകയും ചെയ്തു .
അമേരിക്കയും സഖ്യ കക്ഷികളും ചേർന്ന് ഇറാഖിനെ ആക്രമിക്കുകയും സദ്ദാം കൊല്ലപ്പെടുകയും ചെയ്തു .പിന്നീട് ഇറാൻ സാമ്പത്തികമായ് തകരുകയും അഭ്യന്തര കലഹങ്ങൾ ഉണ്ടാവുകയും മതമൗലിക വാദികൾ പിടി മുറുക്കുകയും ചെയ്തു ഇതിൽ അമേരിക്കയുടെ താല്പര്യം എന്തുമാകട്ടെ ,സദ്ദാം കൊല്ലപ്പെട്ടപ്പോൾ ലോകത്ത് ഹർത്താൽ നടത്തി പ്രധിക്ഷേധിച്ച ഒരേയൊരു സ്ഥലം കേരളമായിരുന്നു.
അതും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ .(കുവൈറ്റ് യുദ്ധത്തിനു മുന്പുതന്നെ ഇറാക്കിലെ കമമ്യുണിസ്റ്റുകളെ സദ്ദാം ഉന്മൂലനം ചെയ്തിരുന്നു .)
പലപ്പോഴും നമ്മുടെ ഇടതുപക്ഷ നിലപാടുകൾ അശ്ലിലമായ ഫലിതം മാത്രമല്ല ,പരിധികളില്ലാത്ത അസംബന്ധവും കൂടിയാണ് .
ഹര്‍ത്താല്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഹര്‍ത്താല്‍!
ReplyDeleteഅതെ
ReplyDeleteഅതെ
ReplyDelete