Pages

Wednesday, December 5, 2012

കാണാപ്പുറം

എന്റേത്
ഒരു പഴയ ഭ്രാന്ത് 
എനിക്കും മുമ്പേ പിറന്നത് 

ആദിപിതാമഹന്‍ ഗുഹാഭിത്തിയില്‍ 
കല്ലുകൊണ്ട് കോറി ശമനം തീര്‍ത്തത് .

എന്റേത് 
കാണക്കര തേടി കപ്പലോട്ടിയാവന്റെ ദാഹം 
തിരകളില്‍ കാല്‍വെച്ചു നക്ഷത്രമെണ്ണിയവന്റെ ജ്വരം 
ജഡനഗ്നത കീറി ചലനം കണ്ടെത്തിയവന്റെ ഭ്രമം 

മരണവുമായ് ചൂതാടി തളര്ന്നവന്റെ  ചുഴലി 
മുറിവേറ്റ കാതില്‍ പിടയുന്ന പ്രണയം 

എന്റേത് 
മണല്‍ ഘടികാരത്തിന്‍റെ ഒഴിഞ്ഞ മേലറയിലെ 
ഇടവും കാലവും 
നിതാന്ത വിഭ്രാന്തിയും 

5 comments:

  1. oru chullikkadan kavitha ketta pole...kathunnu..

    ReplyDelete
  2. Melange.Harish,Sandra..അഭിപ്രായങ്ങള്‍ക്ക് നന്ദി ,വീണ്ടും കാണാം

    ReplyDelete
  3. കവിത കൂടുതല്‍ കൂടുതല്‍ വഴങ്ങുന്നു..... അഭിനന്ദനങ്ങള്‍.

    ReplyDelete