വാനിലലയും ഒരു തുണ്ട് കടല്‍ .
കാറ്റിന്‍റെ കൈകളില്‍ പിടയുമ്പോഴും
ഞാന്‍ കാണുന്ന പോല്‍
നിന്നെ മറ്റാരും കണ്ടില്ല .
സ്വയമുരുകി നിന്നിലലിയുന്ന ഞാനല്ലാതെ
നിന്റെ ആഴങ്ങളാരും അറിഞ്ഞില്ല .
ഭ്രാന്തമായ് പെയ്തിറങ്ങി അവസാന തുള്ളിയും
നിന്നിലൂറുമ്പോള്‍ തളരുന്ന ഞാന്‍ അറിയുന്നു
ആരും ആരിലും ഇത്രമേല്‍ നിറഞ്ഞിരുന്നില്ല .
അലറിക്കരഞൊടുവില്‍ അലകളില്‍ ചേരും വരെ
എത്രയും ഗാഢമായ് നിന്നെ പുണര്‍ന്നിരുന്നു .
ഉള്ളിലെക്കനലില്‍നിന്നാവിയായ് വിണ്ണിലുയരും
നിനക്കായ് വീണ്ടും പിറക്കാന്‍ .
കുളിരായ് പെയ്തൊഴിയും ജന്മങ്ങളത്രയും
ചുട്ടുപൊള്ളുമൊരാത്മാവിന്റെ മിഴിനീര്‍ .
കാറ്റിന്‍റെ കൈകളില്‍ പിടയുമ്പോഴും
ഞാന്‍ കാണുന്ന പോല്‍
നിന്നെ മറ്റാരും കണ്ടില്ല .
സ്വയമുരുകി നിന്നിലലിയുന്ന ഞാനല്ലാതെ
നിന്റെ ആഴങ്ങളാരും അറിഞ്ഞില്ല .
ഭ്രാന്തമായ് പെയ്തിറങ്ങി അവസാന തുള്ളിയും
നിന്നിലൂറുമ്പോള്‍ തളരുന്ന ഞാന്‍ അറിയുന്നു
ആരും ആരിലും ഇത്രമേല്‍ നിറഞ്ഞിരുന്നില്ല .
അലറിക്കരഞൊടുവില്‍ അലകളില്‍ ചേരും വരെ
എത്രയും ഗാഢമായ് നിന്നെ പുണര്‍ന്നിരുന്നു .
ഉള്ളിലെക്കനലില്‍നിന്നാവിയായ് വിണ്ണിലുയരും
നിനക്കായ് വീണ്ടും പിറക്കാന്‍ .
കുളിരായ് പെയ്തൊഴിയും ജന്മങ്ങളത്രയും
ചുട്ടുപൊള്ളുമൊരാത്മാവിന്റെ മിഴിനീര്‍ .
chuttupollunna mazha. aasamsakal
ReplyDeleteajnjatha suhruthinu, nandhi
DeleteVarikalokkeyum chuttu pollikkunnu..
ReplyDeleteente varikal sradhikkunathil santhosham.
Deletemazha anubhavamai.....aashamsakal
ReplyDeleteസാന്ദ്ര . വന്നതില്‍ സന്തോഷം
ReplyDeleteവളരെ ഇഷ്ടപ്പെട്ടു, വാനിലലയുന്ന ഒരു തുണ്ട് കടലിനെ...
ReplyDelete