ഒരു നട്ടപ്രാന്തൻ അലറിപ്പായുന്നുണ്ട്
കുട്ടിക്കാലത്തിന്റെ ഓർമ്മഞരമ്പിൽ
അവനെ പേടിച്ച്
ഞാനെത്ര മാമുണ്ടു
എത്ര നേരത്തെ ചായുറങ്ങി
എന്റെ പേരിൽ ഒരുരുള പോലും അവൻ തിന്നില്ല
ഒരു പോള കണ്ണടച്ചുമില്ല
നട്ടുച്ചയെ പച്ചത്തെറിയാൽ ഞെരുക്കി
പാതിരാവിനെ നിലവിളിയായി കീറി മുറിച്ചു
വഴിയും പുഴയും ആളും
മലയും കാടും വയലും
അവൻ രണ്ടായി പകുത്തു
അവൻ നഗ്‌നനായിരുന്നു
കാടുപിടിച്ചു മുഷിഞ്ഞത്
ഒരു നാൾ അവനെ കാണാതായി
പിന്നെ പിന്നെ എന്റെ ഭ്രാന്തും മാറി
ഞാനും കുളിച്ചു കുട്ടപ്പനായി
പഠിച്ച്
വളർന്ന്
ജോലികിട്ടി
പെണ്ണുകെട്ടി
മക്കളെയുണ്ടാക്കി
വീടുവെച്ച്
കാറ് വാങ്ങി
ഒരു നട്ടപ്രാന്തൻ അലറിപ്പായുന്നുണ്ട്
കുട്ടിക്കാലത്തിന്റെ ഓർമ്മഞരമ്പിൽ
ഒരു നട്ടപ്രാന്തൻ അലറിപ്പായുന്നുണ്ട്
ReplyDeleteകുട്ടിക്കാലത്തിന്റെ ഓർമ്മഞരമ്പിൽ... എന്‍റെ ഞെരമ്പിലും ഒരു മുഖം തെളിയുന്നുണ്ട് സലിം :(
മുബി , നമ്മുടെ ചിട്ടകളെല്ലാം ലംഘിക്കുന്ന ഒരാളെ നാം ആദ്യം കാണുന്നത് ഒരു ഭ്രാന്തനിലാണ് .നമ്മളും നമ്മുടെ ഭ്രാന്തുകൾ ഉപേക്ഷിച്ചാണ് വളരാൻ പ്രാപ്തരാവുന്നത്
ReplyDelete