Pages

Monday, June 20, 2016

അസംബന്ധ കവിതകൾ -8


വേദനയെ എത്ര സ്നേഹിക്കുന്നു
എന്നറിയാൻ
നിങ്ങൾ പങ്കുവെക്കുന്ന
സന്തോഷം നോക്കിയാൽ മതി
**************
ഇടയ്ക്കിടെ പറിച്ചു നോക്കുന്ന
ചെടിയാണ് ജീവിതം
വേര് പിടിക്കുന്നില്ല
ഉണങ്ങി പോകുന്നുമില്ല
*************
താഴേക്കു നോക്കുമ്പോൾ
ഞാനെത്ര ഉയരത്തിലാണ്
മേലോട്ട് നോക്കുമ്പോൾ
എത്രയോ ആഴത്തിലും

2 comments:

  1. രണ്ടാമത്തേതാണ് ഏറ്റമിഷ്ടം

    ReplyDelete
  2. സന്തോഷം...അവന്തിക , കാണാറില്ലല്ലോ

    ReplyDelete