അവർ കറുത്ത മക്കളെ ചുട്ട് കൊല്ലുന്നു
പിന്നെ ദൈവനീതിക്കായ് കൈ നീട്ടുന്നു
ഭൂമിയിൽ സഹജീവിയുടെ കഴുത്തരിയുന്നു
ആകാശത്തെ സ്വർഗ്ഗത്തിനായ് കാത്തിരിക്കുന്നു
സ്ത്രീയെ മൃഗമായി പോലും കാണാത്തവർ
മൃഗത്തെ ദേവിയായ് വാഴ്ത്തുന്നു
ഞാൻ കുഞ്ഞുങ്ങളെ ചുട്ട് തിന്നാറില്ല
ഒരു ദൈവത്തിൻറെ മുൻപിലും കൈനീട്ടാറുമില്ല
ഇവിടെ ഞാൻ നരകമാക്കാറില്ല
ഇതല്ലാതെ എനിക്കൊരു സ്വർഗ്ഗവുമില്ല
സ്ത്രീകളാണ് എന്റെ നല്ല സുഹൃത്തുക്കൾ
അവരെക്കാൾ വലിയൊരു ദേവിയുമെനിക്കില്ല
എനിക്ക് കുമ്പിടാൻ യോഗ്യനായ ദൈവം
ഇനിയും ഞാൻ സൃഷ്ടിക്കേണ്ടിയിരിക്കുന്നു
അതെ ... അതെ... നൂറുവട്ടം അതെ.
ReplyDeleteEchmu,Thank you
ReplyDelete