തോറ്റിട്ടില്ല തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല
ശബ്ദം കേട്ടുണരുമ്പോൾ ഞാൻ
തോറ്റ ജനതയുടെ സമരപ്പന്തലിലായിരുന്നു.
*********
പ്രണയം യാത്രയാണ്
പാറശാലക്ക് ടിക്കറ്റെടുത്താലും
തൃശ്ശൂരോ കൊല്ലത്തോ ഇറങ്ങാം.
*********
പ്രണയം മടുത്തപ്പോൾ
കൂട്ടി കെട്ടാമെന്നായി
കെട്ട് മുറുകിയപ്പോൾ
കൂട്ടിലായപോലായി
കുറഞ്ഞ വരികളില്‍ പറഞ്ഞുവെച്ചത് ഏറെ ആഴമുള്ളത്
ReplyDeletethoughtful
ReplyDelete