Pages

Friday, September 5, 2014

രാത്രി

അസ്ഥികൾ ചില്ലയായ് വേവുന്നു
 അപ്പം ചാരമായ് തിന്നുന്നു
തിരിച്ചെടുക്കും മുമ്പേ ഈപാനപാത്രം
 ഒരിക്കലെങ്കിലും നിറഞ്ഞിരുന്നെങ്കിൽ

 ഒലിവ് തോട്ടത്തിലെ ഇരുളിൽ 
രാവിൽ ഞാൻ വിലങ്ങണിയും
 വെളിച്ചം വെള്ള കീറും മുമ്പേ
 ഒരു വാക്കെങ്കിലും 
നീതി തേടുമോ 

ചുംബനത്താൽ 
ഒറ്റുകൊടുക്കപ്പെട്ടവനും
 ഒറ്റപ്പെടുകയും ചെയ്തവൻ 
ഞാൻ മാത്രമായതെന്തേ 

നീ കാരണം തേടി ഉഴറുമ്പോൾ
 ഞാൻ മരണം രുചിക്കും
 ഓർമ്മയുടെ മുള്ളുകൾ
 തീ പിടിച്ച പ്രജ്ഞയിൽ രക്തം നുണയും .

 കഷ്ടരാത്രിയിൽ ഞാൻ 
ഇരുളിന്റെ പൊരുളറിയുന്നു


2 comments:

  1. അസ്ഥികൾ ചില്ലയായ് വേവുന്നു
    അപ്പം ചാരമായ് തിന്നുന്നു... ഇതെന്തുവാ ?

    ReplyDelete
  2. ലുകോസിന്റെ സുവിശേഷം . കുരിശാരോഹണത്തിന്റെ മുന്പുള്ളരാതി വായിച്ചു നോക്കുക

    ReplyDelete