നീ താണ്ടിയ ദൂരമത്രയും
ഞാനും നടന്നു തീർത്തു
കാലിടറാതെ കാറ്റിലും മഴയിലും
കാലിലൊരു മുള്ളുകൊള്ളാതെ
മുള്ളുകളെല്ലാം നെഞ്ചിലേറ്റി ഞാൻ
കാഴ്ചകൾ പൊള്ളിയ രാജവീഥികൾ
മൗനം പുതഞ്ഞ ഏകാന്തകാട്ടുപാതകൾ
നീ പൊരുതിയ വഴിയിലെല്ലാം
കാൽകീഴിൽ ഞാനുണ്ടായിരുന്നു
ലക്ഷ്യമെത്തുംവരെ ഞാനുമൊപ്പം
അകത്തളങ്ങളിൽ നീയെന്നെ കാലൊഴിഞ്ഞു
അടഞ്ഞ വാതിലുകൾക്ക് മുമ്പിൽ
ഓരംചേർന്നനാഥമായ്
കാണാതെ പോകുന്നു
മണ്ണിൽ തൊടാത്ത പാദങ്ങൾ
നിങ്ങൾക്കായ് തേഞ്ഞുതീർന്ന ജന്മങ്ങളെ .
ഞാനും നടന്നു തീർത്തു
കാലിടറാതെ കാറ്റിലും മഴയിലും
കാലിലൊരു മുള്ളുകൊള്ളാതെ
മുള്ളുകളെല്ലാം നെഞ്ചിലേറ്റി ഞാൻ
കാഴ്ചകൾ പൊള്ളിയ രാജവീഥികൾ
മൗനം പുതഞ്ഞ ഏകാന്തകാട്ടുപാതകൾ
നീ പൊരുതിയ വഴിയിലെല്ലാം
കാൽകീഴിൽ ഞാനുണ്ടായിരുന്നു
ലക്ഷ്യമെത്തുംവരെ ഞാനുമൊപ്പം
അകത്തളങ്ങളിൽ നീയെന്നെ കാലൊഴിഞ്ഞു
അടഞ്ഞ വാതിലുകൾക്ക് മുമ്പിൽ
ഓരംചേർന്നനാഥമായ്
കാണാതെ പോകുന്നു
മണ്ണിൽ തൊടാത്ത പാദങ്ങൾ
നിങ്ങൾക്കായ് തേഞ്ഞുതീർന്ന ജന്മങ്ങളെ .
Real..Touched ;
ReplyDeletethank you..
ReplyDelete