1
നിന്നിലെ മൃഗത്തെ മുടിവെക്കാനാവാതെ
അവളെ കറുപ്പില്‍ മൂടിപ്പൊതിയുന്നു നീ
നാലു നാള്‍പ്പോലും കലിയടങ്ങാത്തവന്
നാല് കെട്ടാന്‍ വിധിക്കുന്നതും നീ .
മരിച്ചാലും മരിക്കാത്ത കാപട്യം
നിന്‍റെ ചിതയിലവളെ ഉയിരോടെ ദഹിപ്പിച്ചു .
മരിച്ചാലും നിനക്കവളെ കൊല്ലാനാകും .
മേരി ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെ
കൂടെ കിടന്നവരില്‍ ഒരുത്തനെ പ്പോലും
നിന്‍റെ ചരിത്രത്തിനറിയില്ല .
(അറിയാതെ അറിഞ്ഞാലും വെറുതെവിടും
പിന്നെ അവനുവേണ്ടി തെരുവിലവളെ
നാവ് കൊണ്ട് വ്യഭിചരിക്കും അതില്ലാത്തവന്‍ )
കറുത്തവളുടെ പ്രണയത്തിന്
വിലയായ് മുലയരിഞ്ഞതും നീ .
ദൈവം ചതിയാല്‍ ദാഹം തീര്‍ത്തതിന്
കാലത്തിന്‍റെ ചവിട്ടേറ്റ് പിടഞ്ഞതവള്‍
അവളെ ചവിട്ടി ഉണര്‍ത്തിയ പുരുഷോത്തമന്‍
മറ്റൊരുവളെ ചവിട്ടാതെ തന്നെ മണ്ണിലേക്ക് താഴ്ത്തി.
നിന്‍റെതാണ് ലോകം
വാക്കുകളെല്ലാം നിനക്ക് വേണ്ടി .
********
2
ആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
നായകനെ ഒരു കൊലയില്‍നിന്നെങ്കിലും ഒഴിവാക്കാനാവും .
ലോകം വാഴ്ത്തിയ അനിയന്‍റെ മഹാത്യാഗത്തിന്
കയ്പ്പ് കുടിച്ചവളെ ആദികവിയും കണ്ടില്ല .
സിദ്ധാര്‍ത്ഥന്‍ ദു:ഖകാരണം തേടിയിറങ്ങുമ്പോള്‍ തന്നെ
യശോധര അതെന്താണെന്നറിഞ്ഞു .
ഗാന്ധിജിയെ ജനം ഓര്‍ക്കാന്‍ തുടങ്ങും മുമ്പേ
മഹാത്മാവ്കസ്തൂര്‍ബയെ മറന്നിരുന്നു .
മാര്‍ക്സ് ലോകത്തിന് മരുന്ന് കുറിക്കുമ്പോള്‍
മരുന്നില്ലാതലഞ്ഞവള്‍ ജെന്നി .
ചൂതാട്ടക്കാരന്‍റെ തീരാ ഭ്രാന്തിന്
തടവറയായവള്‍ അന്ന .
നിഴലാവാന്‍ വിധിച്ചവള്‍
രാത്രിമാത്രം പൂക്കുന്നവള്‍
രാവിന്‍റെ ഇരുളില്‍ നിഴലുകളില്ല .
വിജയിക്കുന്നവന്‍റെ പിന്നില്‍
അവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .
__________________________
*ഇന്ന് മാര്‍ച്ച് 8
.
വിജയിക്കുന്നവന്‍റെ പിന്നില്‍
ReplyDeleteഅവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .
aa tholviyanu avalude jeevitamennu
ReplyDeletecholli padhippikkunna vaakyangalumundtreyo........
varikal ishtamai
മുബി ,എച്മു ,ദേവൻ , എല്ലാവർക്കും നന്ദി . സ്നേഹപൂർവം ,മറ്റൊരാൾ
ReplyDeleteഗാന്ധിജിയെ ജനം ഓര്‍ക്കാന്‍ തുടങ്ങും മുമ്പേ
ReplyDeleteമഹാത്മാവ്കസ്തൂര്‍ബയെ മറന്നിരുന്നു .
വിജയിക്കുന്നവന്‍റെ പിന്നില്‍
അവളുണ്ടെന്നു പുകഴ്ത്തുമ്പോഴും
എന്നും തോല്‍പ്പിക്കപ്പെടുന്നവള്‍ .
കറുത്തവളുടെ പ്രണയത്തിന്
ReplyDeleteവിലയായ് മുലയരിഞ്ഞതും നീ .
ദൈവം ചതിയാല്‍ ദാഹം തീര്‍ത്തതിന്
കാലത്തിന്‍റെ ചവിട്ടേറ്റ് പിടഞ്ഞതവള്‍
അവളെ ചവിട്ടി ഉണര്‍ത്തിയ പുരുഷോത്തമന്‍
മറ്റൊരുവളെ ചവിട്ടാതെ തന്നെ മണ്ണിലേക്ക് താഴ്ത്തി.
ആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
ReplyDeleteനായകനെ ഒരു കൊലയില്‍നിന്നെങ്കിലും ഒഴിവാക്കാനാവും .
ലോകം വാഴ്ത്തിയ അനിയന്‍റെ മഹാത്യാഗത്തിന്
കയ്പ്പ് കുടിച്ചവളെ ആദികവിയും കണ്ടില്ല .
Great sir..
ReplyDeleteReally Good Lines Congrats Sir...
ReplyDeleteആദ്യകവിതയിലെ നായിക എന്തിനാണ് ആത്മഹത്യ ചെയ്തത് ?
ReplyDeleteതിരസ്കരിച്ചതിനു മാപ്പ് കൊടുക്കാന്‍ കഴിയാതെയല്ലേ..
എപ്പോഴും മഹാജനങ്ങളുടെ മുന്‍പില്‍ നാണം കെടുന്നത് അവളുടെ വിധി..