ഹ്യുഗെ ഷാവേസ് അന്തരിച്ചു .
രണ്ട് പതിറ്റാണ്ടായ് അമേരിക്കയുടെ ഉറക്കം കെടുത്തിയ
ലാറ്റിനമേരിക്കയുടെ വിപ്ലവ നായകന്‍ .
അമേരിക്കയുടെ ധാര്‍ഷ്ട്യം നിറഞ്ഞ തിട്ടൂരങ്ങള്‍ക്ക്
മുമ്പില്‍ ലോകരാഷ്ട്രങ്ങള്‍ തലകുനിച്ച് നിന്നപ്പോള്‍ എന്നും നന്മയുടെ
നാവായ് ലോകത്തെ ഉണര്‍ത്തിയിരുന്നവന്‍ .
അത് ഇറാക്ക് പ്രശ്നമായാലും ഇറാനെതിരെയുള്ള
നിലപാടുകള്‍ക്കെതി രായാലും . കഴിഞ്ഞ വര്‍ഷങ്ങളില്‍
സാമ്രാജ്യത്തിനെതിരെയുള്ള ഏറ്റവും തീഷ്ണമായ വാക്കുകള്‍
ഷാവെസിന്റെതായിരുന്നു . വെനിസ്വലയെ പുരോഗതിയിലേക്ക് നയിച്ച
ഭരണാധിപന്‍ എന്നതിനേക്കാള്‍ ലോകത്തിലെ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്
ഊര്‍ജ്ജം പകര്‍ന്ന യോദ്ധാവ് എന്ന നിലയിലാവും കാലം
ഈ മനുഷ്യനെ ഓര്‍മ്മിക്കുക .
അമേരിക്കയുടെ മുറ്റത്തുനിന്ന് യാങ്കികളുടെ മൂക്കിന് നേരെ വിരലുയര്‍ത്തിയ
കേസ്ട്രോയുടെ സുഹൃത്ത് ഇനി ഓര്‍മ്മ മാത്രം .
ഇരുള്‍ നിറയുന്ന കാലത്തില്‍ പ്രകാശ ഗോപുരം
പോലെ ചിലര്‍ സംഭവിക്കും . അവര്‍ മറഞ്ഞ്
പോയാലും പ്രാകാശം ബാക്കിയാവും .
വെനിസ്വലയുടെ വീരപുത്രന് , ലാല്‍സലാം .
True..My salute to HIM.
ReplyDeleteathe, salute....
ReplyDelete