പുതിയ നിയമം
_________________
നഗരത്തില്‍ ആള്‍കൂട്ടത്തിന്‍റെ നടുക്ക് ജോഷ്വയും മേരിയും .
അയാളുടെ പിറകില്‍ അവള്‍ നിസ്സംഗയായ് നിന്നു. ജനത്തിന്‍റെ ആക്രോശം
കൂടിക്കൂടി വന്നു. അയാളുടെ മുഖം എപ്പോഴുമെന്നപോലെ ശാന്തമായിരുന്നു.
ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരി പോലുമുണ്ടായിരുന്നു .
ജോഷ്വ ബഹളം വെക്കുന്ന ജനത്തിന് നേരെ കൈകളുയര്‍ത്തി. അവര്‍ നിശ്ശബ്ദരായ്.
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ '
* * *
കല്‍ക്കൂമ്പാരത്തില്‍ നിന്ന് ചോരയില്‍ കുളിച്ച് അയാളുടെ തോളില്‍ തൂങ്ങി
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവളുടെ മുഖത്ത് വിളറിയതെങ്കിലും ഒരു ചിരി പടര്‍ന്നു
"എന്‍റെ മാഷേ ,ഈ നമ്പറെല്ലാം പഴകിപ്പോയ് '
അവിടെ ആരുമുണ്ടായിരുന്നില്ല. പാപികളല്ലെന്നു തെളിയിച്ച ആള്‍ക്കൂട്ടം അടുത്ത ഇരയെ തേടി പോയിരുന്നു

നിസ്സഹായന്‍..... അവള്‍ക്ക് തൂങ്ങാന്‍ അവന്‍റെ തോള്‍ ബാക്കിയാവതെങ്ങനെ? ജനം അത് ആദ്യം അടിച്ചുടക്കുമല്ലോ
ReplyDeleteകാലം എത്ര കടുത്തുപോയാലും ചിലത് ബാക്കിയാവുകതന്നെ ചെയ്യും
ReplyDeleteThis comment has been removed by a blog administrator.
ReplyDelete