നിന്നോടെനിക്കൊരുപാധി മാത്രം
ഒരുനാള്‍ നീ എന്നെ തേടിയെത്തുമ്പോള്‍
ഒരു വിളിപ്പാടകലെ നിന്‍റെ കാലൊച്ച കേള്‍ക്കണം
ഇന്നലെയോടൊന്നു നന്ദി ചൊല്ലാന്‍
ഓര്‍മ്മതന്‍ മാറിലൊന്ന് മുഖമമര്‍ത്താന്‍
ശാന്തനായ് നിന്നെ അനുഗമിക്കാന്‍ .
പ്രാണന്‍റെ നാളം പടുതിരികത്തുമ്പോള്‍
ഒരു സ്വപ്നമുള്ളില്‍ അണയാതിരിക്കണം .
വിറങ്ങലിക്കുന്ന വിരല്‍ത്തുമ്പില്‍
എഴുതാതെ പോയൊരു കവിതയുണ്ടാവണം .
പെരുവിരലിലാവും ഒടുക്കത്തിന്‍ തുടക്കം
ആദ്യം ചലനങ്ങളെല്ലാം വിലങ്ങുവെക്കും
നിശ്ചലനായ് ഞാന്‍ വിധേയനാവും
ശൈത്യമാര്‍ന്നൊരു സ്പര്‍ശം കാലില്‍ പരക്കും
അരക്കെട്ടിലെ അഗ്നിയും തണുപ്പരിക്കും
ജOരാഗ്നിയും മരവിച്ചടങ്ങിയാല്‍ പിന്നെ
ആവശ്യങ്ങളെല്ലാം വിടപറയും
നെഞ്ചിലെ ചൂടാറും നേരം
വികാരങ്ങളെല്ലാം പടിയിറങ്ങും .
തൊണ്ടക്കുഴിയില്‍ നിശബ്ദം പിടിമുറുക്കി
നീയെന്‍റെ വാക്കുകള്‍ മുദ്ര വെക്കും
വിഷലിപ്തമൊരു ചുംബനത്താലെന്‍റെ
ചുണ്ടുകളില്‍ നീല നിറം നിറയ്ക്കും
സ്വരവും രുചിയും കൂടൊഴിഞ്ഞ നാവിറങ്ങും
മഹാദാനം കണ്ണും കാതും സമാന്തരം
നിന്‍റെ മാന്ത്രിക കൈകള്‍ മൂടിവെക്കും
ഇനി വെളിച്ചത്തിന്‍ അജ്ഞേയമാം മറുപുറം മാത്രം
മൗനമൊരു കച്ചയായ് എന്നെ പൊതിഞ്ഞു കെട്ടും
ഒടുവില്‍ നീയെന്‍റെ പ്രജ്ഞയില്‍ വിരലമര്‍ത്തും
നമ്മള്‍ മുഖാമുഖം കാണുന്നതിവിടെ മാത്രം
ഊര്‍ധ്വന്‍റെ ജ്വാല ഊതിക്കെടുത്തി
എന്നിലെ എന്നെ നീ തിരിച്ചെടുക്കും
എന്‍റെ യാത്ര
ആദ്യമറിയുന്നത് ഞാനായിരിക്കും .
അതെ, എന്‍റെ യാത്ര ആദ്യമറിയുന്നത് ഞാനായിരിക്കും...
ReplyDeleteഅത് അറിയാനാവാതെ പോയാല്‍ ജീവിതം നിഷ്ഫലം
ReplyDeleteഇന്നലെയോടൊന്നു നന്ദി ചൊല്ലാന്‍
ReplyDeleteഓര്‍മ്മതന്‍ മാറിലൊന്ന് മുഖമമര്‍ത്താന്‍
Extremely touching.
Masthishkkathilonnu njondukayum,
aathmavilonnu nullinovikkayum,
Cheers Salim .
സുഹൃത്തെ , താങ്കളുടെ കമന്റ്സും എപ്പോഴും ടച്ചിംഗ് ആണ് . സ്നേഹപൂർവ്വം സലിം
ReplyDeletenovulla varikal...
ReplyDelete