പേര്
എനിക്കൊരു പേരില്ല
നിനക്കും .
നമ്മള്‍ വെന്തെരിഞ്ഞ ചിതക്കൊരു പേരുണ്ട്-
വീട് .
___________
ഒരു പേരിലാണ് എല്ലാം
സ്വന്തം പേരിനോടാണ് ആദ്യപ്രണയം
അത് മറ്റൊരാള്‍ തന്നതാണെങ്കിലും .
___________
ഒരു പോലെ രണ്ടുമനുഷ്യരുണ്ടാവാം ,
ഒരു പോലെ രണ്ടുമരങ്ങളില്ല
എന്നാലും മരങ്ങളെ ആരും പേര് ചൊല്ലി വിളിക്കാറില്ല
___________
പ്രവാസം ഒരു കടലിന്റെ പേരാണ് ,
നീന്തി കയറാനാവില്ല
ഒരു മാത്രപോലും നീന്താതിരിക്കാനുമാവില്ല .
എനിക്കൊരു പേരില്ല
നിനക്കും .
നമ്മള്‍ വെന്തെരിഞ്ഞ ചിതക്കൊരു പേരുണ്ട്-
വീട് .
___________
ഒരു പേരിലാണ് എല്ലാം
സ്വന്തം പേരിനോടാണ് ആദ്യപ്രണയം
അത് മറ്റൊരാള്‍ തന്നതാണെങ്കിലും .
___________
ഒരു പോലെ രണ്ടുമനുഷ്യരുണ്ടാവാം ,
ഒരു പോലെ രണ്ടുമരങ്ങളില്ല
എന്നാലും മരങ്ങളെ ആരും പേര് ചൊല്ലി വിളിക്കാറില്ല
___________
പ്രവാസം ഒരു കടലിന്റെ പേരാണ് ,
നീന്തി കയറാനാവില്ല
ഒരു മാത്രപോലും നീന്താതിരിക്കാനുമാവില്ല .
This comment has been removed by the author.
ReplyDeletevarikal pathivu pole gambheeram...aashamsakal...
ReplyDeleteThis comment has been removed by a blog administrator.
ReplyDeletepathivu pole manoharam...aashamsakal....
ReplyDeleteസാന്ദ്ര , അല്‍പം വൈകിയാണെങ്കിലും നന്ദി
Deleteപേരു നന്നായി. ആഴമുണ്ട്.....
ReplyDeleteഒരു പേരിലെന്തിരിക്കുന്നു എന്ന് വില്യംഷേക്ക്‌സ്പിയര്‍
ReplyDelete