Pages

Tuesday, December 17, 2013

ഒരു പഴയ കഥ *

പ്രണയാർദ്രം സഖി നീ പകർന്നതെല്ലാം
ആവോളം സിരകളിൽ നിറച്ചുവെച്ചു.
ഒഴിഞ്ഞ ചഷകവുമായിന്നും തേടുന്നു നിന്നെ
ഉണങ്ങിയ ഹൃദയത്തൊലൊരിറ്റു നനവിനായ് .

അന്നു നാം നടന്നുതീർന്ന വഴികളിലിന്നും
ഏകനായ് കാത്തിരിക്കുന്നു ഞാൻ.
അകലെയൊരു പദസ്വനം കേൾക്കെ
അകതാരിലൊരു തിരിനാളമുണരുന്നു

നേർത്ത ചിരിയിൽ നീ  ഒതുക്കിയതൊക്കെയും
കണ്ണിലൊളിപ്പിച്ച കടലാഴം മൊഴിഞ്ഞു.
വാക്കുകൾ പകരാതെ പോയതെല്ലാം
ഉള്ളിലെരിയും കനലിൻ പൊള്ളലേറ്ററിഞ്ഞു

ഒരിക്കലും കാണില്ലെന്നറിയാമെങ്കിലും
ഒരുനാൾ വരുമെന്നോതുന്നു ,
ഇരുൾമൂടിയതെങ്കിലും ഓർമ്മ വറ്റാത്ത ഹൃദയം -അത്
ഓരോ മിടിപ്പിലും നിന്നെ തൊടുന്നുണ്ട് .

__________________________________
*വർഷങ്ങൾക്ക് മുൻപ് കുറിച്ചിട്ടത്‌ 

3 comments:

  1. ഹൃദയ“ത്തി“ലൊരിറ്റ് നനവ് എന്നല്ലെ??

    ഒരിക്കലും കാണില്ലെന്നറിയാമെങ്കിലും
    ഒരുനാൾ വരുമെന്നോതുന്നു ,
    ഇരുൾമൂടിയതെങ്കിലും ഓർമ്മ വറ്റാത്ത ഹൃദയം -അത്
    ഓരോ മിടിപ്പിലും നിന്നെ തൊടുന്നുണ്ട് .

    ഹൃദയസ്പർശമായ വരികൾ.. പണ്ടെന്നൊ ആർക്കോ വേണ്ടി കുറിച്ചത് എങ്കിലും ജീവന്റെ തുടിപ്പിപ്പഴും..

    ReplyDelete
  2. തിരിച്ചറിയുന്നു എന്നത് സന്തോഷമാണ്

    ReplyDelete
  3. പഴയതായി തോന്നുന്നില്ലല്ലോ.. ഈ വരികള്‍..

    ReplyDelete