ചോദ്യങ്ങൾക്ക് പിന്നിൽ
ഒരു വളഞ്ഞ കൊളുത്തുണ്ട്,
ചില ഉത്തരങ്ങളിൽ കൊളുത്തി വലിക്കാൻ .
തെറ്റായ ചോദ്യങ്ങൾക്കാണ്
നാം ശരിയായ ഉത്തരം തേടുന്നത്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മേൽ
ഉത്തരം പോലൊന്ന് കമഴ്ത്തിവെക്കുന്നു
പിന്നെയും ചോദ്യം മുളയ്ക്കുന്നു .
ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല
ഉത്തരം അധികരിച്ച ചോദ്യമാണ് ചരിത്രം
ചിലപ്പോൾ ചോദ്യങ്ങൾ വേട്ടപട്ടികളാണ്
മരണം മാത്രം മറുപടിയാവും .
വഴിയിലുപേക്ഷിച്ച ചോദ്യങ്ങളെ
കാലം വീണ്ടും ചികഞ്ഞെടുക്കും
ഉത്തരം തേടാനല്ല
ഉത്തരമില്ലെന്നറിയാൻ
സ്വയം ചോദിക്കുമ്പോൾ മാത്രമറിയും
ചോദിക്കാതെ പോയ ചിലത്
പുകയുന്നുണ്ടുള്ളിലെന്ന്
പറയാതെ പോയ ഉത്തരങ്ങളും .
Ulliile pukachilanu prasnam
ReplyDeleteUlliile pukachilanu prasnam
ReplyDelete