ഫ്രഞ്ച് പ്ലേറ്ററിൽ വാഴപ്പിണ്ടി തോരൻ
ക്രിസ്റ്റൽ ടംബ്ലറിൽ കട്ടൻ ചായ
ഇറ്റ്സ് യമ്മി
യാത്ര ചൊല്ലി ചങ്ങാതി പോകുമ്പോൾ
അന്നത്തെ അന്നം തീർന്നിരുന്നു
വയറ് കത്തിക്കാളുമ്പോൾ
നീറിപ്പടരുന്നത്
ഇല്ലായ്മയിൽ മൂർച്ഛിക്കും അഭിമാനബോധം
നാളേക്ക് ഒരുമണി അറിയില്ലാതാവുമ്പോൾ
നോക്കാൻ ഭയക്കുന്നത്
കുഞ്ഞുങ്ങളുടെ മുഖമാണ്
വിലയേറിയ സ്വപ്നം
ഒരു നേരത്തെ ആഹാരമാകുന്ന
പീഢനത്തോളം വരില്ല
ബുദ്ധനും ക്രിസ്തുവും
ഒട്ടിയ വയറുമായ്
ചേർന്ന് കിടക്കുമ്പോൾ
പ്രാണൻ പിടഞ്ഞു
നീയേകിയ ചുബനത്തിൽ
ഇന്നും കിനിയുന്നു നനവ്
ക്രിസ്റ്റൽ ടംബ്ലറിൽ കട്ടൻ ചായ
ഇറ്റ്സ് യമ്മി
യാത്ര ചൊല്ലി ചങ്ങാതി പോകുമ്പോൾ
അന്നത്തെ അന്നം തീർന്നിരുന്നു
വയറ് കത്തിക്കാളുമ്പോൾ
നീറിപ്പടരുന്നത്
ഇല്ലായ്മയിൽ മൂർച്ഛിക്കും അഭിമാനബോധം
നാളേക്ക് ഒരുമണി അറിയില്ലാതാവുമ്പോൾ
നോക്കാൻ ഭയക്കുന്നത്
കുഞ്ഞുങ്ങളുടെ മുഖമാണ്
വിലയേറിയ സ്വപ്നം
ഒരു നേരത്തെ ആഹാരമാകുന്ന
പീഢനത്തോളം വരില്ല
ബുദ്ധനും ക്രിസ്തുവും
ഒട്ടിയ വയറുമായ്
ചേർന്ന് കിടക്കുമ്പോൾ
പ്രാണൻ പിടഞ്ഞു
നീയേകിയ ചുബനത്തിൽ
ഇന്നും കിനിയുന്നു നനവ്
No comments:
Post a Comment