ഞാൻ മാലതി അമ്മ
w/o ലേറ്റ് ശ്രീധര മേനോൻ
സിറ്റ് ഔട്ടിലിരുന്നായിരുന്നു പത്രവായന
ഇപ്പോൾ എന്റെ മുറിയിലിരുന്നായി
ഡൈനിങ് ഹാളിന്റെ മൂലയിലായിരുന്നു ടീവീ
ഇപ്പോൾ എനിക്ക് മാത്രമായി മുറിയിലൊന്ന്
വീട്ടിലെ വലിയ മുറിയായിരുന്നു ഞങ്ങളുടേത്
എനിക്ക് മാത്രമായി വലിയ മുറി വേണ്ടല്ലോ
ഊണ് കഴിക്കുമ്പോളായിരുന്നു ചർച്ചകൾ
ഇപ്പോൾ ഊണും തനിച്ചായി
രഘുവിന്റെയും രമയുടെയും
കുട്ടികളായി ഒഴിവു ദിവസം കൂട്ട്
എല്ലാവരും ചേർന്ന് പുറത്തു പോകുമ്പോൾ
വീട് പൂട്ടിയിരുന്നു
ഇപ്പോൾ വീട് പൂട്ടുന്നത് സുരക്ഷിതമല്ല
വീടിനു കാവൽ ഞാനായി
എനിക്കും
വീടെത്ര മാറിപ്പോയി
വീടെത്ര മാറി.. :( :(
ReplyDeleteഅതെ മുബി , നിറം മാറുന്നുണ്ട്
ReplyDelete