ഡിസംബര്‍
മഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു
എന്റെ സിരകളിലും
ഇനിയും മരിക്കാത്ത സ്വപ്‌നങ്ങള്‍ ഹോമിച്ചു നിനക്ക് ചൂട് പകരാം
എന്റെ ഇരുള്‍ വഴിയില്‍ ഒരു തിരി പകരം വെക്കുക
നിനക്കേകിയ പ്രണയ സാഗരത്തില്‍ നിന്നൊരു തുള്ളി
എന്റെ നെഞ്ചിലെ അണയാക്കനലില്‍ അര്‍പ്പിക്കുക
ചോര ചാലിച്ച് ഞാന്‍ എഴുതിയ വരികളിലൊന്ന്
അന്ത്യോദകമായ് മന്ത്രിക്കുക
നമ്മള്‍ നടന്നു തീര്‍ന്ന വഴിയില്‍ നിന്നൊരു പിടി മണ്ണ്
നിനക്ക് പിറക്കും മകന് ആദ്യാക്ഷരം കുറിക്കാന്‍ കരുതുക
എന്റെ രക്തം വീഞാകുമെങ്കില്‍ നിന്റെ ദാഹം തീര്‍ക്കുക
ശരീരം അപ്പമാക്കി വിശപ്പടക്കുക
ഹൃദയം മാത്രം ചവച്ചു തുപ്പരുത്
അതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്

നല്ല വരികള്‍
ReplyDeleteഓരോ പോസ്റ്റും മനോഹരമാകുന്നു .....
'ഹൃദയം മാത്രം ചവച്ചു തുപ്പരുത്
ReplyDeleteഅതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്....'
ഹൃദയം മാത്രം ചവച്ചു തുപ്പരുത്
ReplyDeleteഅതിന്റെ ആഴങ്ങളില്‍ നിന്റെ കണ്ണീരുണ്ട്
word verification ഒഴിവാക്കിയാല്‍ നന്നായിരുന്നു.
ReplyDeleteനന്ദി ..അവന്തിക , വേഡ് വെരിഫികേഷന്‍ ഒഴിവക്കിയിട്ടുണ്ടല്ലോ .
Delete