Pages

Sunday, March 2, 2014

നിഴൽ



മരുഭൂമിയുടെ അടരുകൾക്കടിയിൽ

മരിച്ചുപോയൊരു പുഴയുണ്ട്

മണൽകാറ്റിന്റെ നെറുകയിലൊരു

മഴമേഘത്തിന്റെ നിഴലുണ്ട്

വെയിൽ തിന്നുന്ന മരത്തിന്റെ

വേരുകൾ മരിച്ചവരെ തൊടുന്നുണ്ട് .



എകാന്തതക്കും

ഒറ്റപ്പെടലിനുമിടയിൽ
.
മരുസാഗര ദൂരം

പല്ലിൽ കുരുങ്ങിയ ഇരയുടെ പിടച്ചിൽ

 

4 comments:

  1. ഏകാന്തതയ്ക്കും ഒറ്റപ്പെടലിനുമിടയിൽ അളന്നു തിട്ടപ്പെടുത്താനാവാത്ത ദൂരം ....

    ReplyDelete
    Replies
    1. അതെ ,അളക്കാനാവാത്ത ചിലതുണ്ട്

      Delete
  2. മരുഭൂമിക്കു മുകളിൽ മഴ തോരാതെ പെയ്യും
    കരകവിഞ്ഞൊഴുകുന്ന നദി പിറക്കും
    വിത്തുകൾ പിളര്ന്നൊരു കാടുണ്ടാകും
    മേൽക്കൂരകളിൽ നക്ഷത്രങ്ങൾ പിറക്കും

    നമുക്ക് ചിറകുകൾ മുളക്കും
    ദിക്കുകളിൽ താരാട്ട് പിറവിയെടുക്കും
    ചുണ്ടുകളിൽ ആരോ മുലപ്പാൽ നനയ്ക്കും
    പതിയെ ഉറക്കത്തിലേക്കു വഴുതി വീഴും


    പല്ലിൽ കുരുങ്ങി പിടയുന്നതിനു തൊട്ടു മുന്പത്തെ സ്വപ്നം ഇങ്ങനെ ക്രോഡീകരിക്കപ്പെട്ടു. ആശംസകൾ!!!

    ReplyDelete
    Replies
    1. പുഴയോഴുകുകയും മഴപെയ്യുകയും മരിച്ചവര തിരിച്ചുവരികയും ചെയ്യുന്നഒരുനാൾ
      സന്തോഷം ,വീണ്ടും കണ്ടതിൽ

      Delete