ഫ്ലാറ്റിന്റെ പോർച്ചിൽ നിന്ന്
ഫോണ്‍ ചെയ്യുകയായിരുന്നു
ഓരോവിളികളിലും
എന്നെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു
പെട്ടന്നാണതെന്റെ
കാലിൽ തൊട്ടത്
ഞെട്ടി പുറകോട്ട് മാറി
വളരാൻ തുടങ്ങുന്ന പൂച്ചകുട്ടി
അതെന്റെ കണ്ണുകളിലേക്ക് നോക്കി
എന്താടോ .ഇതിന് മുമ്പ് പൂച്ചയെ കണ്ടിട്ടില്ലേ ?
ചമ്മൽ മാറ്റാൻ ഫോണിലൊളിച്ചു
എന്റെപാദങ്ങളിൽ മൃദുവായൊരു സ്പർശം
അതിന്റെ കുഞ്ഞുടൽ കാലിലുരസുന്നു
ഇത്രമേൽ ഹൃദ്യമായത് ഇതിനു മുന്പുണ്ടോ ?
(മറ്റൊരാൾ എന്നെ തൊട്ടിട്ട് എത്ര നാളായിരിക്കും ?)
അവളെന്റെ പാദങ്ങൾ തൊട്ടുരുമ്മി
കാലുകൾക്കിടയിൽ കയറിയിറങ്ങി
ഞാൻ കാലുകൾ കുറച്ചുകൂടെ ചേർത്തുവെച്ചു
അവളെന്നോട് പറയുന്നുണ്ടായിരുന്നു
സ്നേഹിക്കുന്നവരെ മാത്രമല്ല
സ്നേഹിക്കാൻ മറന്നവരെയും
ഇടയ്ക്ക് ഓര്ക്കണം .
ഫോണ്‍ ചെയ്യുകയായിരുന്നു
ഓരോവിളികളിലും
എന്നെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു
പെട്ടന്നാണതെന്റെ
കാലിൽ തൊട്ടത്
ഞെട്ടി പുറകോട്ട് മാറി
വളരാൻ തുടങ്ങുന്ന പൂച്ചകുട്ടി
അതെന്റെ കണ്ണുകളിലേക്ക് നോക്കി
എന്താടോ .ഇതിന് മുമ്പ് പൂച്ചയെ കണ്ടിട്ടില്ലേ ?
ചമ്മൽ മാറ്റാൻ ഫോണിലൊളിച്ചു
എന്റെപാദങ്ങളിൽ മൃദുവായൊരു സ്പർശം
അതിന്റെ കുഞ്ഞുടൽ കാലിലുരസുന്നു
ഇത്രമേൽ ഹൃദ്യമായത് ഇതിനു മുന്പുണ്ടോ ?
(മറ്റൊരാൾ എന്നെ തൊട്ടിട്ട് എത്ര നാളായിരിക്കും ?)
അവളെന്റെ പാദങ്ങൾ തൊട്ടുരുമ്മി
കാലുകൾക്കിടയിൽ കയറിയിറങ്ങി
ഞാൻ കാലുകൾ കുറച്ചുകൂടെ ചേർത്തുവെച്ചു
അവളെന്നോട് പറയുന്നുണ്ടായിരുന്നു
സ്നേഹിക്കുന്നവരെ മാത്രമല്ല
സ്നേഹിക്കാൻ മറന്നവരെയും
ഇടയ്ക്ക് ഓര്ക്കണം .
No comments:
Post a Comment